അക്ഷരസന്ധ്യ എട്ടാം വാർഷികാഘോഷം; സി എം വിനയചന്ദ്രൻ മുഖ്യാതിഥി

0

നെരൂൾ ആസ്ഥാനമായ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ സാഹിത്യ ചർച്ചാ വേദിയായ അക്ഷരസന്ധ്യയുടെ എട്ടാം വാർഷികാഘോഷം നവംബർ 27 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സമാജം ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. കവിയും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സി എം വിനയചന്ദ്രൻ മുഖ്യാതിഥിയായിരിക്കുമെന്ന് കൺവീനർ പ്രകാശ് കാട്ടാക്കട അറിയിച്ചു.

ഇൻഡ്യൻ ദേശീയതയും പ്രാദേശിക ഭാഷകളും എന്ന വിഷയത്തെ ആസ്പദമാക്കി വിനയചന്ദ്രൻ സംവദിക്കും. മുംബൈയിലെ മുതിർന്ന പത്രപ്രവർത്തകനായ രഘു ബാലകൃഷ്ണൻ മോഡറേറ്റർ ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here