മഹാരാഷ്ട്രയിലെ നാസിക്കിലും പാൽഘറിലും ഭൂചലനം

0

മഹാരാഷ്ട്രയിലെ നാസിക് ജില്ലയ്ക്ക് പടിഞ്ഞാറ് റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. പുലർച്ചെ 4 മണിയോടെ 19.95 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 72.94 ഡിഗ്രി കിഴക്ക് രേഖാംശത്തിലും ഭൂചലനം കണ്ടെത്തിയതായി ഏജൻസി അറിയിച്ചു. ഭൂചലനത്തിന്റെ ആഴം ഭൂമിയിൽ നിന്ന് 5 കിലോമീറ്റർ താഴെയാണ്.

നാസിക്കില്‍ നിന്ന് 89 കിലോമീറ്റര്‍ പടിഞ്ഞാറ് അഞ്ച് കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്‍റർ ഫോര്‍ സീസ്മോളജി അറിയിച്ചത്. കൂടാതെ പാൽഘർ മേഘലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പറയുന്നു.

ഭൂകമ്പം ജനങ്ങളിൽ പരിഭ്രാന്തി പരത്തിയെങ്കിലും നാശനഷ്ടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
2018 നവംബർ 11-ന് ദഹാനു മേഖലയിൽ ആദ്യത്തെ ഭൂകമ്പം അനുഭവപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് രണ്ട് നേരിയ തോതിലുള്ള ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.

തുടർച്ചയായ ഭൂചലനങ്ങളുടെ ഭീതിയിലാണ് ഈ പ്രദേശത്തെ ജനങ്ങൾ. ഭൂകമ്പം മൂലമുള്ള നാശനഷ്ടങ്ങൾ നിയന്ത്രിക്കാൻ സർക്കാർ രൂപീകരിച്ച സമിതി ചില മാർഗങ്ങൾ നിർദ്ദേശിച്ചെങ്കിലും അവയിൽ മിക്കതും ഇതുവരെ നടപ്പാക്കിയിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here