മാതൃകയായി മുംബൈ കേരള കാത്തലിക് അസോസിയേഷൻ മധ്യസ്ഥദിന തിരുനാളാഘോഷം

0

കെ സി എ മധ്യസ്ഥനായ ഫ്രാൻസിസ് അസ്സീസിയുടെ മധ്യസ്ഥദിനവും തിരുനാളും ആഘോഷമായ ദിവ്യബലിയോടും, പ്രൗഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടിയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ആഘോഷിച്ചത്. . തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്‍റ് അബ്രഹാം ലൂക്കോസ് സ്വാഗതം പറഞ്ഞു. മുഖ്യാഥിതിയായിരുന്ന മുംബൈ അതിരൂപതാ സഹായമെത്രാൻ ജോൺ റോഡ്രിഗസ് മധ്യസ്ഥദിന സന്ദേശവും , വിശിഷ്ടാഥിതി ആയിരുന്ന കല്യാൺ രൂപതാ മതബോധന ഡയറക്ടർ ഫാദർ ബിജു മണ്ണഞ്ചേരിൽ ആശംസാ സന്ദേശവും നൽകി. ജനറൽ സെക്രട്ടറി ജോയ് വര്ഗീസ് പാറേക്കാട്ടിൽ നന്ദി പ്രകാശനം നിർവഹിച്ചു.

കെ. സി. എ യുടെ നിരവധി യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് സദസ്സിനെ വിസ്മയിപ്പിച്ചു.

വേദിയിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ മുംബൈയിലെ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നിർവഹിച്ചു.

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതുതലമുറയെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഇത്തരം പരിപാടികൾ മുംബൈയിലെ മലയാളി സംഘടനകളുടെ മുന്നോട്ടുള്ള പ്രവർത്തനരീതികൾക്ക് പുതിയ മാതൃക സൃഷ്ടിച്ചേക്കാമെന്നും ജനറൽ സെക്രട്ടറി ജോയ് വര്ഗീസ് പാറേക്കാട്ടിൽ പ്രത്യാശ പ്രകടിപ്പിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here