മുംബൈയിലെ പ്രമുഖ സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈയുടെ ആഭിമുഖ്യത്തിൽ മെഗാ ഷോയ്ക്കായി വേദിയൊരുങ്ങുന്നു. മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി അടക്കമുള്ള വലിയ താരനിരയുടെ പിന്തുണയോടെയായിരിക്കും മാട്ടുംഗ ഷണ്മുഖാനന്ദ ഹാളിൽ താര നിശ അരങ്ങേറുക.
ഫെബ്രുവരി 12 ഞായറാഴ്ച വൈകീട്ട് 5. മണിക്ക് താരനിശക്കായി തിരിതെളിയും. വാശി കേരളാ ഹൌസിൽ നടന്ന പത്രസമ്മേളനത്തിൽ കെയർ 4 മുംബൈ ജനറൽ സെക്രട്ടറി പ്രിയ വർഗീസ് ചാരിറ്റി ഷോയുടെ വിശദാംശങ്ങൾ പങ്ക് വച്ചു. ചെയർമാൻ കെ ആർ ഗോപി, പ്രസിഡന്റ് എം കെ നവാസ്, ജനറൽ സെക്രട്ടറി പ്രിയ വർഗീസ് , പ്രേംലാൽ എന്നിവർ വേദി പങ്കിട്ടു. കെയർ ഫോർ മുംബൈ അംഗങ്ങൾ സന്നിഹിതരായിരുന്നു.

കോവിഡ് കാലത്ത് ദുരിതത്തിലായ പതിനായിരക്കണക്കിന് കുടുംബങ്ങൾക്കാണ് ഭക്ഷണകിറ്റുകൾ എത്തിച്ച് നൽകി സംഘടന മാതൃകയായത്. കൂടാതെ ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടിലായവർക്കും കൈത്താങ്ങായിരുന്നു ഈ മലയാളി സന്നദ്ധ സംഘടന.
ഇത് വരെ 11820 കുടുംബങ്ങളിൽ സഹായങ്ങൾ എത്തിച്ച് നൽകാൻ സംഘടനക്ക് കഴിഞ്ഞതായി കെയർ 4 മുംബൈ സെക്രട്ടറി പ്രിയ വർഗീസ് പറഞ്ഞു. മഹാരാഷ്ട്ര പ്രളയക്കെടുതിയിൽ വലഞ്ഞപ്പോഴും കൈത്താങ്ങായി കെയർ ഫോർ മുംബൈ മുന്നിലുണ്ടായിരുന്നു. ഇത് വരെ 1 കോടി 20 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കെയർ 4 മുംബൈ ചെയ്തിട്ടുള്ളത്. സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി പിന്തുണക്ക് തേടിയാണ് ചാരിറ്റി ഷോ നടത്തുന്നതെന്നും പ്രിയ വ്യക്തമാക്കി. കൈരളി ടി വി യുമായി കൈകോർത്താണ് താരനിശക്കായി വേദിയൊരുങ്ങുന്നത്.
മലയാളത്തിലെ പ്രിയ താരങ്ങളും പിന്നണി ഗായകരും പങ്കെടുക്കുന്ന കലാ പരിപാടികൾ കൈരളി ടി വി യുടെ നേതൃത്വത്തിലായിരിക്കും അരങ്ങേറുക
സാംസ്‌കാരിക ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ, ഡോ. ജോൺ ബ്രിട്ടാസ് , എം പി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും
Date : 12th February 2022 Time 5 p.m.
Venue : Shanmukhananda hall, 292, Com. Harbanslal Marg, Sion East, Mumbai
- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു
- ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ
- നടൻ ദേവ് ആനന്ദിന്റെ മുംബൈയിലെ ആഡംബരവസതി 400 കോടിക്ക് വിറ്റു
- കേരള സമാജം സൂറത്തിന്റെ ഓണാഘോഷം
- കൊച്ചു ഗുരുവയൂരപ്പൻ ക്ഷേത്രത്തിന്റെ ശതവാർഷികത്തിന് തുടക്കമായി