മലയാളി യുവതിയുടെ അകാല മരണം; മനം നൊന്ത് ബന്ധുക്കൾ

0

താനെയിൽ വസിച്ചിരുന്ന ദിവ്യ രാഹുലിന്റെ അകാല മരണത്തിന്റെ ദുഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ജന്മനാടായ പാലാ രാമപുരത്ത് വച്ചായിരുന്നു അന്ത്യം. കടുത്ത തലവേദനയെ തുടർന്ന് കുഴഞ്ഞു വീണ ദിവ്യയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 37 വയസ്സായിരുന്നു. ദിവ്യാ രാഹുലിന് രണ്ടു മക്കളാണ്. ഗൗരി (10) അമയ (3).

ദിവ്യയുടെ ഭർത്താവ് രാഹുൽ നായരുടെ പാലായ്ക്കടുത്ത് രാമപുരത്തെ വീട്ടിൽ വച്ച് ശവസംസ്‌കാരം നടന്നു

താനെയിലെ സാമൂഹിക പ്രവർത്തകനായ കെ എൻ രാമൻ നായരുടെയുടെ സുഭദ്രയുടെയും മകളാണ് മകളാണ് ദിവ്യ. ഇളയ മകൾ ധന്യ പ്രസാദ് അഭിഭാഷകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here