ഐരോളി അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മഹോത്സവം

0

നവി മുംബൈയിൽ ഐരോളി അയ്യപ്പക്ഷേത്രത്തിൽ മൂന്ന് ദിവസം നീണ്ട മണ്ഡല മഹോത്സവത്തിന് ഡിസംബർ 9ന് തുടക്കമാകും

ഡിസംബർ 8 വൈകുന്നേരം 7 മണിയ്ക്ക് ആധ്യാത്മിക സമ്മേളനത്തിൽ ബദലാപൂർ രാമഗിരി ആശ്രമം മഠാധിപതി സ്വാമി ശ്രീകൃഷ്ണാനന്ദ സരസ്വതി ആത്മീയ പ്രഭാഷണം നടത്തും . രാത്രി 8:00 മണിക്ക് വിദ്യാന്യത്യ സദൻ. അവതരിപ്പിക്കുന്ന ന്യത്ത ന്യത്യങ്ങൾ അരങ്ങേറും

ഒന്നാം ഉത്സവ ദിവസമായ ഡിസംബർ 9 രാവിലെ 8. 30 ന് വിളക്കുപൂജ 11മണിക്ക് കലശാഭിഷേകം വൈകുന്നേരം 7 30ന് വിവിധ കലാപരിപാടികൾ 8. 30ന് ഗീതാ നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ അരങ്ങേറും

രണ്ടാം ഉത്സവ ദിവസം ഡിസംബർ 10 രാവിലെ എട്ടുമണിക്ക് ഉദയാസ്തമന പൂജ .വൈകുന്നേരം 5 30ന് ഘോഷ യാത്ര

മൂന്നാം ഉത്സവ ദിവസമായ ഡിസംബർ 11. രാവിലെ 8 30 ന് ലക്ഷാർച്ചന .12 മണിക്ക് മഹാപ്രസാദം .വൈകിട്ട് 7 30ന് കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപലഹരി

LEAVE A REPLY

Please enter your comment!
Please enter your name here