സീവുഡ്‌സ് ധർമ്മ ശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിൽ മണ്ഡലപൂജാ മഹോത്സവം ഡിസംബർ 23ന് തുടങ്ങും

0

നവി മുംബൈ സീവുഡ്‌സ് ധർമ്മ ശാസ്താ സേവാ പരിക്ഷത്തിന്റെ 24-മത് മണ്ഡലപൂജാ മഹോത്സവത്തിന് ഡിസംബർ 23 വെള്ളിയാഴ്ച തുടക്കമാകും. 23, 24,25 തീയതികളിലായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മണ്ഡലപൂജാ മഹോത്സവത്തിന് തന്ത്രി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസൻ ഭട്ടത്തിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും.

ഡിസംബർ 25ന് വൈകീട്ട് 5 മണിക്ക് തുടങ്ങുന്ന രഥ ഘോഷയാത്ര കരാവേ ഗണപതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. താലപ്പൊലി, പഞ്ചവാദ്യം തുടങ്ങി പത്തോളം വേഷങ്ങളും മേളങ്ങളും കൂടി അണിനിരക്കുന്ന മഹാവിഷ്ണു നൃത്തത്തിന്റെ അകമ്പടിയോടു കൂടി സെക്ടർ 38, 40, 42, 42a, 48, 48a, 46, 50, എന്നിവിടങ്ങളിൽ കൂടിയാകും ക്ഷേത്രാങ്കണത്തിൽ എത്തി ചേരുക.

Click here or scan code to read the notice

LEAVE A REPLY

Please enter your comment!
Please enter your name here