സി. എം. ശങ്കരൻ കുട്ടി ഓർമ്മയായി; വിട പറഞ്ഞത് മുംബൈ സാംസ്‌കാരിക ലോകത്തെ സജീവ സാന്നിധ്യം

0

മുംബൈ മലയാളികളുടെ ആദ്യ മലയാളി കൂട്ടായ്മയായ നവതി പിന്നിട്ട ബോംബെ കേരളീയ സമാജത്തിന്റെ ആജീവനാന്ത അംഗമായ ഡോ. സി. എം. ശങ്കരൻ കുട്ടി വിട പറഞ്ഞു. ഗോരേഗാവ് ബങ്കൂർ നഗറിൽ ഗിരിരാജ് ധരൻ സൊസൈറ്റിയിലായിരുന്നു താമസം. ഇന്ന് രാവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. രണ്ടു പെണ്മക്കൾ.

ബോംബെ കേരള സമാജത്തിന്റെ മുഖപത്രമായ വിശാലകേരളത്തിന്റെ എഡിറ്റോറിയൽ ബോർഡ്‌ അംഗം കൂടിയായിരുന്ന ശങ്കരൻകുട്ടിയുടെ വിയോഗത്തിൽ സമാജം ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി. ശങ്കരൻകുട്ടിയുടെ വേർപാട് മുംബൈ സാംസ്കാരിക ലോകത്തിന് വലിയ നഷ്ടമാണെന്ന് സാഹിത്യകാരൻ സി പി കൃഷ്ണകുമാർ അനുശോചിച്ചു.

ശ്രദ്ധേയ ലേഖനങ്ങൾ കൂടാതെ , ലേഖന സമാഹാരങ്ങൾ, യാത്രാ വിവരണങ്ങൾ തുടങ്ങിയവ പ്രസിദ്ധീകരിച്ച എഴുത്തുകാരൻ എന്ന നിലയിലും ഓർമ്മിക്കപ്പെടും. അദ്ധ്യാപകൻ എന്ന നിലയിലും മാനേജ്‌മെന്റ് വിദഗ്ധൻ എന്ന നിലയിലും സംഭാവനകൾ നൽകിയിട്ടുണ്ട് .

ആലപ്പുഴ സ്വദേശിയായ പ്രശസ്തനായ സി. മാധവൻ പിള്ളയുടെ മകനാണ്. ഇഗ്ളീഷ് – മലയാളം ഡിക്ഷണറി എഴുതിയ മാധവൻ പിള്ള മലയാള സിനിമാ ലോകത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here