മോൺസ്റ്റർ മൂവി റിവ്യൂ: ഒരു ഹോമോഫോബിക് പരാജയം

0

അനിൽ ചന്ദ്രയുടെയും ഭാമിനിയുടെയും ഒന്നാം വിവാഹ വാർഷിക ദിനത്തിൽ യാദൃശ്ചികമായി കടന്നു വരുന്ന പഞ്ചാബിൽ നിന്നുള്ള ലക്കി സിംഗ് എന്ന വ്യവസായി ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന സർപ്രൈസുകളിലൂടെ വികസിക്കുന്ന ചിത്രം ബാലിശമായ തിരക്കഥ കൊണ്ട് പരാജയപ്പെട്ട മറ്റൊരു മോഹൻലാൽ ചിത്രമായി മാറി. .

മോഹൻലാൽ എന്ന അനുഗ്രഹീത നടനെ വെറും നാലാം കിട കോമാളിയാക്കിയ ചിത്രത്തിന്റെ ആദ്യ പകുതി അൺ സഹിക്കബിൾ തന്നെ. പഴയ കാല മോഹൻലാലിനെ പുനരാവിഷ്‌ക്കരിക്കാനുള്ള ശ്രമത്തിൽ പുലിമുരുകൻ പോലുള്ള മാസ്സ് ചിത്രങ്ങൾ ഒരുക്കിയ വിശാഖ് അമ്പേ പരാജയപ്പെടുകയായിരുന്നു. ദ്വയാർത്ഥമുള്ള ഡയലോഗുകൾ പലപ്പോഴും അരോചകമായിരുന്നു.

ഭാമിനി (ഹണി റോസ്) ഒരു ഭാര്യയും അമ്മയുമാണ്. തിരക്ക് പിടിച്ച ജോലിക്കിടയിലും സ്നേഹവും കരുതലും പ്രസരിപ്പിക്കുന്ന വീട്ടമ്മയായും മകനെയും വാഹനാപകടത്തെത്തുടർന്ന് കാലിന് പരിക്കേറ്റ ഭർത്താവിനെയും ചേർത്ത് പിടിക്കുന്നു. സുഖം പ്രാപിക്കുന്ന ഭർത്താവ് അനിൽ ചന്ദ്രയും (സുദേവ് ​​നായരും) മകളും വീട്ടിലിരിക്കുമ്പോൾ കുടുംബം നോക്കാൻ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നു. ഇതിനിടെയാണ് എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്ത യാത്രക്കാരൻ ലക്കി സിംഗ് (മോഹൻലാൽ) ദമ്പതികളുടെ
അപ്പാർട്ട്മെന്റിൽ നിർബന്ധപൂർവ്വം എത്തുന്നതും വിവാഹ വാർഷികത്തിൽ പങ്കാളിയാകുന്നതും.

നിർഭാഗ്യകരമായ ചില വഴിത്തിരിവുകളോടെയാണ് ലക്കി അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. സംവിധായകൻ വൈശാഖിന്റെ ഏറ്റവും പുതിയ ക്രൈം ത്രില്ലർ, ഉദയകൃഷ്ണ എഴുതിയത് ക്ലീഷുകളും സ്റ്റീരിയോടൈപ്പുകളും യുക്തിയുടെ അഭാവവും നിറഞ്ഞതാണ്. ത്രില്ലർ ചിത്രങ്ങളുടെ ആരാധകർക്ക് ആദ്യ പകുതിയിൽ തന്നെ കഥാ സന്ദർഭം എളുപ്പത്തിൽ ഊഹിക്കാൻ കഴിയും. ക്ലൈമാക്‌സിനെ കുറിച്ചും കുറ്റവാളി ‘ആരാണ്’ എന്നതിനെ കുറിച്ചും എളുപ്പത്തിൽ ചിന്തിക്കാൻ കഴിയുന്നതും ചിത്രത്തിന്റെ ത്രില്ലർ സ്വഭാവത്തിനേറ്റ വലിയ തിരിച്ചടിയായി. പല ജനപ്രിയ ഹോളിവുഡ് നമ്പറുകളെയും ഓർമ്മിപ്പിക്കുന്ന ദീപക് ദേവിന്റെ സംഗീതം ഉൾപ്പെടെ, വികലമായ സ്റ്റോറി ലൈനുമായി ഒരു തട്ടിക്കൂട്ട് മോഹൻലാൽ ചിത്രമായി ആറാട്ടിന്റെ ഗണത്തിൽ ഈ ചിത്രത്തെയും എടുത്ത് വയ്ക്കാം

നിർണായക പ്ലോട്ടിനെക്കുറിച്ചുള്ള അടിസ്ഥാന ഗവേഷണം പോലുമില്ലാതെയാണ് തിരക്കഥ തയ്യാറാക്കിയത്. 2011ൽ ഹരിയാനയിൽ നടന്ന സ്വവർഗ വിവാഹത്തിന് കോടതി നിയമപരമായ അംഗീകാരം നൽകിയ സംഭവമാണ് സിനിമ എടുത്തുകാണിക്കുന്നത്. സ്വവർഗ്ഗഭോഗത്തിന്റെ സ്വഭാവങ്ങളും കുറ്റകൃത്യങ്ങളുമായും മയക്കുമരുന്നുമായും ബന്ധപ്പെട്ട കഥാപാത്രങ്ങളും ഉയർന്നുവരുന്നതെല്ലാം കാണികളുടെ യുക്തിയെ ചോദ്യം ചെയ്യുന്നതാണ്

അഭിനയത്തിൽ സുദേവ് നായർ, ഹണി റോസ് എന്നിവർ മികച്ച് നിന്നു. ഫൈറ്റ് കൊറിയോഗ്രാഫി മാത്രമാണ് നിലവാരം പുലർത്തി കണ്ടത്

അഞ്ച് ദേശീയ അവാർഡുകളും ഒമ്പത് സംസ്ഥാന അവാർഡുകളും കരസ്ഥമാക്കുകയും വാനപ്രസ്ഥം, സ്ഫടികം, ഇരുവർ, കിരീടം തുടങ്ങിയ ചിത്രങ്ങളിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ഒരു നടന്റെ പതനം കാണുമ്പോൾ സങ്കടമുണ്ട്. ആരാധകരെപ്പോലും ഞെട്ടിക്കുന്ന ബഫൂണറികളാണ് സ്‌ക്രീനിൽ നിറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here