ഉണ്ണി മുകുന്ദന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തില്‍ അഭിനയിച്ച നടൻ ബാലയാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
സിനിമയുടെ റിലീസിന് താരങ്ങള്‍ ഒരുമിച്ച് തിയറ്ററിലെത്തിയിരുന്നുവെന്നും ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നുവെന്നും ബാല പറഞ്ഞു.. എന്നാല്‍ അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും പ്രതിഫലം നൽകാതെ ഉണ്ണി മുകുന്ദന്‍ പറ്റിക്കുകയായിരുന്നുവെന്നാണ് ബാലയുടെ ആരോപണം.
അതേ സമയം ചിത്രത്തിൽ അഭിനയിച്ച നടിമാർക്ക് പ്രതിഫലം നൽകിയെന്നും ബാല പറഞ്ഞു. സംവിധായകന്‍ അടക്കമുള്ളവരെ പറ്റിച്ചെന്നാണ് ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തില്‍ ബാല വെളിപ്പെടുത്തുന്നത്.
ഉണ്ണി മുകുന്ദന്‍, ബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ ചെയ്യാത്ത തരത്തില്‍ കോമഡി റോളുമായിട്ടാണ് സ്വന്തം ശബ്ദത്തിൽ ബാല സിനിമയിലെത്തിയത്. മാത്രമല്ല ആരാധകരില്‍ നിന്നും ഗംഭീര പ്രതികരണം നേടിയെടുക്കുന്നതിനിടയിലാണ് ബാലയുടെ തുറന്ന് പറച്ചിൽ സിനിമ മേഖലയെ ഞെട്ടിച്ചിരിക്കുന്നത്.
എന്നാല്‍ സിനിമയില്‍ അഭിനയിച്ചതിന് തനിക്കോ, സംവിധായകന്‍ അനൂപ് പന്തളത്തിനോ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കോ പ്രതിഫലമൊന്നും നല്‍കിയില്ലെന്നാണ് ബാലയുടെ പുതിയ ആരോപണം. ഒപ്പം നടിമാര്‍ക്കുള്ള തുക കൃത്യമായി നല്‍കിയെന്നും പറയുന്നു. സിനിമയുടെ ക്യാമറമാനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചാണ് ബാല ഇക്കാര്യം വ്യക്തമാക്കിയത്.
എന്റെ അച്ഛന്‍ 426 സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പ്രേം നസീറിനെ അവതരിപ്പിച്ചത് എന്റെ മുത്തച്ഛനാണ്. ഉണ്ണി മുകുന്ദന്‍ ചെറിയൊരു പയ്യനാണ്. ഇങ്ങനെ ചതിക്കാന്‍ പാടില്ല. എല്ലാ ടെക്‌നീഷ്യന്മാരെയും കൊണ്ട് പണിയെടുപ്പിച്ചിട്ട് അവര്‍ക്ക് കാശ് കൊടുത്തില്ല. എന്നിട്ടവന്‍ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കൊടുത്ത് ഒരു കാറ് വാങ്ങി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ വിളിച്ച് പരാതി നൽകിയിരിക്കയാണ് ബാല.
എന്നാൽ സിനിമയുടെ ലൈൻ പ്രൊഡ്യൂസർ ബാലയുടെ ആരോപണം നിഷേധിച്ചു രംഗത്തെത്തി. ബാല പ്രതിഫലം വേണ്ടെന്നു പറഞ്ഞാണ് അഭിനയിച്ചതെന്നാണ് വിനോദ് മംഗലത്ത് പ്രതികരിച്ചത്. ഉണ്ണി സഹോദരനെ പോലെയാണെന്നും, അതിനാൽ പ്രതിഫലം വേണ്ടെന്നുമായിരുന്നു കരാർ ചെയ്യുന്ന വേളയിൽ ബാല പറഞ്ഞത്. എന്നിട്ടും ഡബ്ബിങ് പൂർത്തിയാക്കിയ വേളയിൽ രണ്ടു ലക്ഷം രൂപ നൽകിയെന്നും വിനോദ് പറഞ്ഞു. സിനിമയിൽ എല്ലാവര്ക്കും പ്രതിഫലം നൽകിയെന്നും ഇപ്പോൾ സിനിമ ലാഭം ആയതുകൊണ്ടാണ് എല്ലാവരും ഇങ്ങനെ സംസാരിക്കുന്നതെന്നും ലൈൻ പ്രൊഡ്യൂസർ വ്യക്തമാക്കി
ZORBES Cover Case Compatible with iPhone 13 Pro Max Matte T- ആരാധകരെ ആവേശത്തിലാക്കി ബോളിവുഡ് സൂപ്പർതാരങ്ങൾ
- ലുങ്കി ഡാൻസുമായി ബോളിവുഡ് താരം സൽമാൻ ഖാനും
- അരങ്ങിലും അണിയറയിലും മലയാളികളുടെ കൈയ്യൊപ്പ് ചാർത്തിയ മറാഠി ചിത്രം ശ്രദ്ധ നേടുന്നു
- ആടുതോമയുടെ രണ്ടാം വരവറിയിച്ച് സ്ഫടികം 4കെ ടീസര്‍.
- തീയേറ്ററുകളിലും എലോൺ!! മോഹൻലാൽ ബ്രാൻഡിന് കനത്ത തിരിച്ചടി