ഷെഫീക്കിന്റെ സന്തോഷം; ബാലയുടെ ആരോപണങ്ങൾക്ക് പുറകെ മനോജ് കെ ജയൻ പങ്ക് വച്ച വീഡിയോ വൈറലാകുന്നു

0

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ബാല ഉയർത്തിയ ആരോപണങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നതിനിടയിലാണ് നടൻ മനോജ് കെ ജയൻ പങ്ക് വച്ച രസകരമായ റീൽസ് തരംഗമാകുന്നത്.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത റീൽസ് വിഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനകം അര കോടിയോളം പേർ തന്റെ വീഡിയോ കണ്ടതിന്റെ സന്തോഷത്തിലാണ് നടന്‍ മനോജ് കെ. ജയൻ. ‘

ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിദേശയാത്രയ്ക്ക് ശേഷം നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ താരം പങ്ക് വച്ച 9 സെക്കൻഡ് മാത്രമുള്ള വിഡിയോയാണ് ട്രെൻഡിങ്ങിൽ മുന്നിലെത്തി തരംഗമായിരിക്കുന്നത് . എയർപോർട്ട് ജീവനക്കാരികൾ ഉണ്ണി മുകുന്ദന്റെ സെൽഫി എടുക്കുന്നതിനിടയിൽ നിന്നും തെന്നി മാറി നടന്നു നീങ്ങുന്ന വീഡിയോക്ക് കഷ്ടിച്ച് രക്ഷപ്പെട്ടെന്നാണ് നടൻ ശീർഷകം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here