ശശി: അങ്ങിനെ ഒരു ഫുട്ബാൾ മാമാങ്കവും കഴിഞ്ഞു. കേരളത്തിൽ കളികഴിഞ്ഞു പോകുന്ന ഫുട്ബാൾ ആരാധകർ എന്തൊക്കെയോ ആക്രമങ്ങൾ നടത്തിയത്രെ.
സുഹാസിനി: ചേട്ടൻ കേട്ടിട്ടില്ലേ, ലോകത്തെ ഓരോ ചലനങ്ങളും കേരളത്തിൽ പ്രതിഫലിക്കും എന്ന്.
ശശി: കേരളത്തിൽ പ്രതിഫലിക്കും എന്നാണ്, കേരളത്തിൽ അടി നടത്തും എന്നല്ല.
സുഹാസിനി: അതല്ല ചേട്ടാ, ഗോൾഡൻ ബൂട്ടാണോ ഗോൾഡൻ ബാൾ ആണോ വലിയ പുരസ്കാരം.
ശശി: രണ്ടും വലിയത് തന്നെ.
സുഹാസിനി: അതല്ല, ഏതിലാ സ്വർണ്ണം കൂടുതലുണ്ടാകുക.
ശശി: നിനക്ക് എപ്പോഴും പെണ്ണുങ്ങളുടെ ചിന്തയേ ഉള്ളൂ
സുഹാസിനി: അതല്ല മെസ്സിക്കും എംബാപ്പക്കും ഈ ഗോൾഡൻ ബാളും ബൂട്ടും ഒക്കെ വിൽക്കാൻ പറ്റോ.?
ശശി: പിന്നില്ലാതെ, പോകുന്ന വഴിക്ക് ഗോൾഡൻ ബാൾ വിറ്റ് മെസ്സി തന്റെ മോൾക്ക് ഒരു നെക്‌ലേസും ഭാര്യക്ക് രണ്ടു കമ്മലും വാങ്ങും.
സുഹാസിനി: എംബാപ്പ എന്തായാലും ഗോൾഡൻ ബൂട്ട് വിൽക്കില്ല
ശശി: അതെന്താ ?
സുഹാസിനി: കമ്മലിനും നെക്ലേസീനും വാശിപിടിക്കാൻ അയാൾ കല്യാണം കഴിച്ചിട്ടില്ലല്ലോ, അല്ല പിന്നെ !!!

Whatsapp 8691034228