ചെമ്പൂർ ആദർശ വിദ്യാലയ പൂർവ വിദ്യാർത്ഥി സംഗമം

0

ചെമ്പൂർ ആദർശ വിദ്യാലയ പൂർവ വിദ്യാർത്ഥികൂട്ടായ്മയുടെ രണ്ടാമത് സംഗമംവും സ്മരണിക പ്രകാശനവും 2023 ജനുവരി 28 ശനിയാഴ്ച നടക്കും. പൂർവ്വവിദ്യാർത്ഥികളുടെ ആദ്യ സംഗമവും കൂടായ്മയുടെ രൂപീകരണവും 2019 ജൂലൈ 13 നടക്കുകയുണ്ടായി. പ്രസ്തുത യോഗത്തിലാണ് ആദർശ വിദ്യാലയ അലുമിനി അസ്സോസിയേഷൻ ( റെജി.) എന്ന സംഘടന രൂപീകൃതമായത്.

ശശി ദാമോദരൻ പ്രസിഡണ്ട്, ചന്ദ്രമോഹൻ കെ. പാറായി സെക്രട്ടറി, ദിമിട്രോവ് അച്യുതൻ ഖജാൻജി ടി.കെ രാജൻ, പെട്രീഷ്യ ഫെർണാണ്ടസ് എന്നിവർ വൈസ് പ്രസിഡന്റുമാർ , അജയകുമാർ,രാധാകൃഷ്ണൻ, രവീന്ദ്രൻ പിള്ള , ധന്യ ശിവപ്രസാദ്, വൈദ്യനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.

ആദർശ വിദ്യാലയത്തിലെ അധ്യാപകരായ ലീനനായർ, ശ്രീദേവി മേനോൻ , സുമ നായർ രാധിക ലോഹിതാക്ഷൻ , മെർലിൻ ആന്റണി , രാജലക്ഷ്മി എന്നിവരുടെ പ്രചോദനവും , നിശ്ചയദാർഢ്യവുമാണ് സംഘടനയുടെ രൂപീകരണം സാധ്യമാക്കിയത്. സംഘടന ചാരിറ്റി കമ്മീഷണർ, ഇൻകം ടാക്സ് 80G, 12A എന്നിവയുടെ അംഗീകാരവും നേടിയെടുത്തിട്ടുണ്ട്.

ആദ്യ സംഗമത്തിൽ ആദർശ വിദ്യാലയത്തിലെ സേവനത്തിനുശേഷം വിരമിച്ച അദ്ധ്യാപകരെയും, നിലവിലെ അദ്ധ്യാപകരെയും , മറ്റ് ജീവനക്കാരെയും ആദരിക്കുകയുണ്ടായി. നാട്ടിലേക്ക് താമസം മാറിയവരെയും അവരുടെ വീടുകളിൽ ചെന്ന് ആദരമർപ്പിക്കുകയുണ്ടായി.

കൂട്ടായ്മയുടെ വിപുലീകരണത്തിന്റെ ഭാഗമായി കൂടുതൽ പേർ അംഗങ്ങളായിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം കൂട്ടായ്മയുടെ പ്രവർത്തനങ്ങളും വിപുലീകരിച്ചിട്ടുണ്ട്. കൊറോണകാലത്ത് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ, സ്കൂൾ ഫീസ് എന്നിവ സംഭവനയായും നൽകിയിരുന്നു. ആദർശ വിദ്യാലയത്തിന്റെ നാനാമുഖമായ ഉന്നതിക്ക് ആവശ്യമായ കാര്യങ്ങൾ സ്കൂൾ മാനേജുമെന്റുമായി സഹകരിച്ച് നടപ്പിലാക്കുവാൻ തീരുമാനിക്കുകയും അതുപ്രകാരമുള്ള പ്രവർത്തനങ്ങൾ നടന്നു വരികയുമാണ്. ഭൂരിഭാഗം വരുന്ന സാധാരണക്കാരായ കുട്ടികളെ ഉന്നത നിലവാരത്തിലെത്തിക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ സെമിനാറുകൾ, മെഡിക്കൽ എയ്ഡ്, സ്പോർട്സ് , സ്കിൽ ഡെവലപ്മെൻറ് , കരിയർ ഗൈഡൻസ്, മത്സര പരീകഷകൾക്കുള്ള പരിശീലനം , നിർദ്ധനർക്ക് ബുക്ക്സ്, യൂണിഫോം ഫീസ്, സ്റ്റെപന്റ് എന്നിവയെല്ലാം ഭാവി പ്രവർത്തന ലക്ഷ്യങ്ങളാണ്.

കൂടുതൽ അംഗങ്ങൾ കൂട്ടായ്മയുടെ ഭാഗമാകുന്നതോടെ മികച്ച പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ കഴിയുമെന്ന് നിലവിലെ കമ്മിറ്റി പ്രതീക്ഷിക്കുന്നു. കൂട്ടായ്മയിൽ അംഗങ്ങളാകുന്നതിനും , മറ്റ് കൂടുതൽ വിവരങ്ങൾക്കും പി. ആർ. അരുൺകുമാർ (NRI ) 00971505617873 , ടി.കെ രാജൻ ( 9324872006 ), ചന്ദ്രമോഹൻ ( 9969537235 ) അജയകുമാർ നായർ ( 9892993768 ) രവീന്ദ്രൻ വി.പിള്ള ( 9930777406 )എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here