മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം നിരവധി താരങ്ങൾ; റിമി ടോമി നയിക്കുന്ന സംഗീത വിരുന്ന്

0

കെയർ ഫോർ മുംബൈയും കൈരളി ടിവിയും ചേർന്നൊരുക്കുന്ന ചാരിറ്റി ഷോ ഫെബ്രുവരി 12 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ഷണ്മുഖാനന്ദ ഹാളിൽ അരങ്ങേറും. മലയാളത്തിന്റെ അഭിമാനമായ പാൻ ഇന്ത്യൻ സ്റ്റാർ മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും.

പ്രശസ്ത പിന്നണി ഗായികയും അവതാരകയുമായ റിമി ടോമി നയിക്കുന്ന സംഗീത പരിപാടി കൂടാതെ നിരവധി ചാനൽ ഷോകളിലൂടെ ജനപ്രിയനായ മഹേഷ് അവതരിപ്പിക്കുന്ന മിമിക്രിയും മെഗാ ഷോക്ക് തിളക്കമേകും.

കൂടാതെ പ്രശസ്ത സിനിമാ ടെലിവിഷൻ താരങ്ങളുടെ സാന്നിധ്യവും കലാപരിപാടികളെ സമ്പന്നമാക്കും.

സാംസ്‌കാരിക ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ, ഡോ. ജോൺ ബ്രിട്ടാസ് , എം പി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും

Date : 12th February 2022 Time 5 p.m.
Venue : Shanmukhananda hall, 292, Com. Harbanslal Marg, Sion East, Mumbai

LEAVE A REPLY

Please enter your comment!
Please enter your name here