കടുത്ത സമ്മർദത്തിനൊടുവിൽ കേരളത്തിലേക്ക് ശൈത്യകാല പ്രത്യേക തീവണ്ടി

0

കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വലിയ ചർച്ചയായത് നാട്ടിലെത്താൻ മുംബൈ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളായിരുന്നു. കൊങ്കൺ വഴിയുള്ള ട്രെയിനുകളിലെ ദുരിത യാത്രകളും പരാതികളായി ഉയർന്നതും സമ്മർദ്ദം കടുപ്പിച്ചു.

മുംബൈയിൽനിന്ന് കൊങ്കൺപാത വഴി കേരളത്തിലേക്ക് ശൈത്യകാല പ്രത്യേക തീവണ്ടി ഓടിക്കാൻ റെയിൽവേ തീരുമാനമായി. ജനറൽ ക്വാട്ട കൂടുതലും കന്യാകുമാരിയിലേക്കായിരിക്കുമെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച മുംബൈ സി.എസ്.ടി.യിൽ നിന്ന് വൈകീട്ട് 3.30-നാണ് തീവണ്ടി (01461) പുറപ്പെടുക. അടുത്തദിവസം രാത്രി 11.20-ന് കന്യാകുമാരിയിലെത്തും.ശനിയാഴ്ച കന്യാകുമാരിയിൽ നിന്ന് ഉച്ചയ്ക്ക് 2.15ന് മുംബൈ സി.എസ്.ടി.യിയിലേക്ക് ട്രെയിൻ (01462) മടങ്ങും. കോട്ടയം വഴിയായിരിക്കും യാത്ര. അടുത്തദിവസം രാത്രി 11-ന് സി.എസ്.ടി.യിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here