മഹാരാഷ്ട്ര മലയാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടനകൾ നിവേദനം സമർപ്പിച്ചു

0

മഹാരാഷ്ട്രയിലെ മലയാളികൾ കാലങ്ങളായി നേരിടുന്ന യാത്രാ പ്രശ്നങ്ങൾ ഉൾപ്പടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ സംയുക്തമായി നിവേദനം സമർപ്പിച്ചത്. ഫെയ്‌മ മഹാരാഷ്ട്രയുടെ യാത്രാ സഹായം ഗ്രൂപ്പിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് വിവിധ ജനകീയ വിഷയങ്ങളിൽ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിൽ കണ്ടതെന്ന് ചീഫ് കോർഡിനേറ്റർ കെ വൈ സുധീർ അറിയിച്ചു.

Chief operating Manager (Rly) Mukul Jain

ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് കെ.എം. മോഹൻ , ജനറൽ സെക്രട്ടറി പി പി അശോകൻ , വെസ്റ്റേൺ ഇന്ത്യാ പാസഞ്ചേഴ്സ് അസോസ്സിയേഷൻ ജനറൽസെക്രട്ടറി തോമസ് സൈമൺ, കൊങ്കൺ മലയാളി ഫെഡറേഷൻ പ്രസിഡണ്ട് രമേശ് നായർ , മഹാഡ് മലയാളി സമാജം പ്രസിഡണ്ട് ദിനേശ് നായർ ചേർന്നാണ് വിവിധ ചർച്ചകൾക്ക് ശേഷം മഹാരാഷ്ട്ര മലയാളികളുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടിയുള്ള നിവേദനം കൈമാറിയത് .

Konkan railway CMD office

ശബരിമല / ക്രിസ്തുമസ്സ് സ്പെഷ്യൽ ട്രെയിനുകൾ 01461/01462 ജനുവരി അവസാന വാരം വരെ സർവ്വീസ് നടത്തുക, ട്രെയിൻ യാത്രക്കാരുടെ ജീവനും സ്വത്തിനും സൂരക്ഷിതത്വം ഉറപ്പാക്കുക, റായ്‌ഗഡ് റോഹയിൽ നേത്രാവതി എക്സ്പ്രസ് സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, മഹാഡ് – വീർ സ്റ്റേഷനിൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്

Kerala house Manager

കൂടാതെ മുംബൈയിലെ ടാറ്റ കാൻസർ സെന്ററിൽ ചികിത്സയ്ക്കായെത്തുന്ന മലയാളികൾക്ക് നവി മുംബൈയിലെ വാശി കേരള ഹൗസിൽ താൽക്കാലിക താമസസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വാശി കേരള ഹൗസ് മാനേജർ & കേരളാ സർക്കാർ പ്രൊട്ടോക്കോൾ ഓഫീസർ, നോർക്കാ റൂട്ട്സ് ഡവലപ്മെന്റ് ഓഫീസർ എന്നിവർക്കും നിവേദനം നൽകി

ഫെയ്‌മ മഹാരാഷ്ട്ര, വെസ്റ്റേൺ ഇന്ത്യാ പാസഞ്ചേഴ്സ് അസോസിയേഷൻ, കേരളാ സമാജം റോഹ, മഹാഡ് മലയാളി സമാജം. കൊങ്കൺ മലയാളി ഫെഡറേഷൻ, നാഗോത്താന മലയാളി സമാജം, ശ്രീ അയ്യപ്പ സേവാ മണ്ഡൽ,നാഗോത്താന, കൈരളീ മഹിളാ ബചത് ഗട്ട്, നാഗോത്താന, ശ്രീ അയ്യപ്പ സേവാ സംഘം ട്രസ്റ്റ്, റോഹ, അലിബാഗ് മലയാളി അസോസിയേഷൻ, ശ്രീ അയ്യപ്പ സേവാ സംഘം ട്രസ്റ്റ്, അലിബാഗ്, ഫെയ്‌മ തമിഴ്‌നാട് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്

LEAVE A REPLY

Please enter your comment!
Please enter your name here