ഡോ. പി ഹരികുമാറിന്റെ പ്രവാസിയുടെ മുണ്ട്; ചർച്ച നാളെ

0

ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം തിരുവനന്തപുരത്ത് സ്ഥിര താമസമാക്കിയിരിക്കുന്ന മുംബൈ മലയാളി ഡോ.പി.ഹരികുമാറിന്റെ പ്രവാസിയുടെ മുണ്ട് എന്ന കവിതാസമാഹാരം ചർച്ച ചെയ്യപ്പെടുന്നു. പുകസ വഴുതക്കാട് യൂണിറ്റിന്റെയും, എ.അയ്യപ്പൻ കവിതാപഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ, തിരുവനന്തപുരം കോട്ടൺഹിൽ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ ഡിസംബർ 30, വൈകുന്നേരം 4.30 ന് നടക്കുന്ന പരിപാടിയിൽ, പുകസ വൈസ് പ്രസിഡന്റ് പ്രൊഫ വി.എൻ മുരളി,മലയാളം മിഷൻ ചെയർമാൻ വിനോദ് വൈശാഖി, കൈരളി ടി വി എക്സിക്യൂട്ടീവും കവിയുമായ ഡോ.എൻ.പി. ചന്ദ്രശേഖരൻ, നിരൂപകരായ സുനിൽ.സി. ഇ, ഡോ.ജി.രാജേന്ദ്രൻ പിള്ള, കവികളായ വി.എസ്.ബിന്ദു, സെബാസ്റ്റ്യൻ, ശാന്തൻ എന്നിവരും പങ്കെടുക്കുന്നു.

മലയാള കവിതയിൽ പ്രവാസാനുഭവത്തിന്റെ വേറിട്ട ശബ്ദം എന്ന ആമുഖത്തോടെ 70 പഴയ കവിതകളും 70 പുതിയ കവിതകളും ചേർത്താണ് വായനക്കാരിലെത്തുന്നത്. ഇന്നോളം അർഹമായ ശ്രദ്ധ കിട്ടിയിട്ടില്ലാത്ത പ്രവാസകവിതയെയും കവികളെയും അടയാളപ്പെടുത്താൻ ഈ പുസ്തകം നിമിത്തമാകുമെന്നാണ് ഡോ ഹരികുമാർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here