കാഫി അച്ചേ ദിൻ ഹെയ്!!; മുംബൈ എയർപോർട്ടിൽ ചായക്കും സമൂസക്കും ഗമ കൂടി

0

ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട കോമ്പിനേഷനുകളിൽ ഒന്നാണ് ചുടു ചായയും സമൂസയും.
വലിയ ചിലവില്ലാതെ പെട്ടെന്ന് ലഭിക്കുന്നുവെന്നതാണ് ഇവയെ ഏറെ പ്രിയങ്കരമാക്കുന്നത്. തിരക്കിട്ട ജോലിക്കിടയിലും യാത്രകൾക്കിടയിലും രുചിയോടെ പോക്കറ്റ് കീറാതെ എളുപ്പത്തിൽ കഴിക്കാമെന്നതും സുലഭമായ ലഭ്യതയും ഇവയുടെ സ്വീകാര്യത വർധിപ്പിച്ചു.

എന്നാൽ അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ തന്റെ ഇഷ്ട കോമ്പിനേഷൻ ആസ്വദിച്ച ഒരു മാധ്യമപ്രവർത്തകയുടെ ട്വീറ്റ് സമൂസ ആരാധകരെ ഞെട്ടിക്കുന്നതാണ്. രണ്ട് സമൂസ കൂടാതെ ഒരു ചായയും ഒരു കുപ്പി വെള്ളവും വാങ്ങിയതിന് ഫറാ ഖാൻ കൊടുത്തത് 490 രൂപയാണ് !!

കാഫി അച്ചേ ദിൻ ആഗേ ഹെയ് എന്നാണ് ഭീമമായ ബിൽ ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകയുടെ ട്വീറ്റ്. ആയിരക്കണക്കിനാളുകൾ റീട്വീറ്റ് ചെയ്തതോടെ നിരവധി പേർ അനുഭവങ്ങൾ പങ്ക് വച്ചു .മുംബൈ കാന്തിവ്‌ലി റെയിൽവേ സ്റ്റേഷനിൽ 52 രൂപയ്ക്ക് രണ്ട് സമൂസയും ഒരു ചായയും വാട്ടർ ബോട്ടിലും ലഭിക്കുമെന്നാണ് ഒരാൾ പ്രതികരിച്ചത്. എന്നാൽ ബാംഗ്ലൂർ എയർപോർട്ടിൽ രണ്ടു സമൂസക്ക് മാത്രം 250 രൂപയുണ്ടെന്നും മറ്റൊരാൾ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here