മഹാരാഷ്ട്രയിലെ പ്രവാസികളുടെ വിമാനം / ട്രെയിൻ/ബസ് യാത്രാ വിഷയങ്ങൾക്ക് പരിഹാരം ലഭിക്കുവാൻ ഫെയ്മ മഹാരാഷ്ട്ര വർക്കിങ്ങ് പ്രസിഡണ്ട് കെ.എം മോഹന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കേരളത്തിലെത്തി ജനപ്രതിനിധികളുമായി ചർച്ചകൾ നടത്തുന്നത്.
ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികളായ ക്യാപ്റ്റൻ സത്യൻ, ഷീബാ ദുരോം, മോജോ എന്നിവർ (ചേർന്നാണ് എറണാകുളം എം പി ഹൈബി ഈഡനുമായി കൂടിക്കാഴ്ച നടത്തി സംഘടനകളുടെ നിവേദനം കൈമാറി.
ഫെയ്മ മഹാരാഷ്ട്ര, വെസ്റ്റേൺ ഇന്ത്യാ പാസഞ്ചേഴ്സ് അസോസ്സിയേഷൻ (WIPA), കൊങ്കൺ മലയാളി ഫെഡറേഷൻ, നാഗ്‌പൂർ കേരള സമാജം, നാസിക് മലയാളി കൾച്ചറൽ അസോസ്സിയേഷൻ (NMCA), ഔറംഗബാദ് കേരള സമാജം, കേരളാ സമാജം സാംഗ്ളി, കേരളാ സമാജം കോലപ്പൂർ, മഹാഡ് മലയാളി സമാജം, കേരളാ സമാജം റോഹ തുടങ്ങിയ സംഘടനകളാണ് സംയുക്തമായി നിവേദനം നൽകിയത്.
മഹാരാഷ്ട്രയിലെ മലയാളികളുടെ യാത്ര വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളിൽ എം പി മാരായ എ.എം ആരിഫ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശിച്ചിരുന്നു.
മഹാരാഷ്ട്രയിലെ യാത്ര വിഷയങ്ങളിൽ ഇടപെടുമെന്നും പരിഹാരം കാണുമെന്നും പ്രതിനിധി സംഘത്തിന് എം.പിമാർ ഉറപ്പ് നൽകിയതായി ഫെയ്മ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി അശോകൻ പി പി അറിയിച്ചു
- മുംബൈ വിമാനത്താവളം ഒക്ടോബർ 17-ന് ആറുമണിക്കൂർ അടച്ചിടും
- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ