മഹാരാഷ്ട്ര പ്രദേശ് കമ്മിറ്റിയിലെ ഏക മലയാളിയും ജനറൽ സെക്രട്ടറിയുമായ ജോജോ തോമസിനെ പാൽഘർ ജില്ലയിലെ വസായ് – വിരാർ കോർഡിനേറ്ററായി നിയമിച്ചു
ഭാരത് ജോഡോ യാത്രയുടെ തുടർപ്രവർത്തനങ്ങൾക്കായി ജനുവരി 26 മുതൽ രണ്ടു മാസം നടത്തുന്ന ‘ഹാത് സേ ഹാത് ജോഡോ അഭിയാന്റെ ആസൂത്രണത്തിനും നടത്തിപ്പിനുമായി കഴിഞ്ഞ ദിവസം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 26 സംസ്ഥാന നിരീക്ഷകരെ നിയമിച്ചു.
മുൻ കേന്ദ്രമന്ത്രി പല്ലം രാജുവാണ് മഹാരാഷ്ട്ര നിരീക്ഷകൻ. ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശപ്രകാരം വിവിധ സംസ്ഥാനങ്ങളിൽ സീനിയർ നേതാക്കളെ ഉൾപ്പെടുത്തി നിരീക്ഷകരെ നിയമിക്കുന്നതിന്റെ ഭാഗമായി ഹാത് സേ ഹാത് ജോഡോ അഭിയാന്റെ മഹാരാഷ്ട്രയിലെ നിരീക്ഷകരെയും , കോർഡിനേറ്ററെയും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പട്ടോളെ നിയമിച്ചു. മഹാരാഷ്ട്രയിൽ പാൽഘർ ജില്ലയിലെ വസായ് – വിരാർ കോർഡിനേറ്ററായാണ് എം പി സി സി ജനറൽ സെക്രട്ടറി ജോജോ തോമസിനെ നിയമിച്ചത്. ഈ ജില്ലയിലെ നീരീക്ഷകൻ മുൻ മന്ത്രിയും എം പി സി.സി അധ്യക്ഷനുമായിരുന്ന മുതിർന്ന നേതാവ് മാണിക്ക് റാവു താക്കറെയാണ്.
- മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകി
- വോട്ടർപട്ടികയിൽ പേരില്ലേ ? പേര് ചേർക്കാനുള്ള അവസാന ദിവസം ഡിസംബർ 9
- ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം മണ്ഡല പുജ ആഘോഷിച്ചു
- നവി മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 6 കുട്ടികളെ കാണാതായി
- കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവലിക്ക് പുതിയ നേതൃത്വം