വൃദ്ധസദനത്തിൽ പുതുവത്സരം ആഘോഷിച്ച് ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം

0

താനെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഈ വർഷവും പുതുവത്സരം തലോജയിലുള്ള വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു. വിദ്യാഭ്യാസം, ആതുരസേവനം, ആശരണരെ സഹായിക്കുക തുടങ്ങി ജീവിതത്തിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരെ സഹായിച്ചുകൊണ്ട് ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം കഴിഞ്ഞ 27 വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി അതിന്റെ ജൈത്രയാത്ര തുടരുന്നു.

ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന്റെ പ്രവർത്തകർ ഇന്നലെ തലോജയിലുള്ള പരംശാന്തിധാം എന്ന വൃദ്ധസദനം സന്ദർശിച്ചു, അവിടെയുള്ള ഏതാണ്ട് 50ഓളം വരുന്ന അന്തേവാസികൾക്ക് ബെഡ്ഷീറ്റ്, തലയിണകവർ, ടൗവ്വൽ, ഡിറ്റർജൻറ്റ് പൌഡർ, സോപ്പ്, റ്റുത്ത്ബ്രഷ്, പേസ്റ്റ്, ഫേസ്മാസ്ക്, പഴവർഗ്ഗങ്ങൾ എന്നിവ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യുകയുണ്ടായി.

ഇന്നലെ ഒരു ദിവസം മുഴുവനും അവരുടെ കൂടെ പ്രാർത്ഥനയിലും, ഉച്ചയുണിലും പങ്കെടുത്തു.

ബലൂണുകളും, തോരണങ്ങളും, ബാനറുകളും കൊണ്ടലങ്കരിച്ച ഹാളിൽ അന്തേവാസികളോടൊപ്പം ഭക്തസംഘത്തിലെ നിരവധിപേർ പങ്കെടുത്ത ആഘോഷപരിപാടികൾ എന്തുകൊണ്ടും ഒരു വേറിട്ട അനുഭവം തന്നെയായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകനായ ശശികുമാർ നായർ പറയുന്നു. അന്തേവാസികളുടെയും,അധികൃതരുടെയും പ്രശംസ പിടിച്ചുപറ്റി സന്ദർശനത്തിൽ ചാരിതാർഥ്യമുണ്ടെന്നും ശശികുമാർ പറഞ്ഞു. കേക്ക് മുറിച്ച് തുടങ്ങിയ ആഘോഷപരിപാടിക്കൊപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here