ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രം മികച്ച അഭിപ്രായം നേടിക്കൊണ്ട് തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്
ആദ്യമായാണ് സൂപ്പർ താരങ്ങളിലാത്ത ഒരു മലയാള സിനിമ പാൻ ഇന്ത്യൻ ചിത്രങ്ങളോട് താരതമ്യം ചെയ്യപ്പെടുന്നത്. കല്യാണിയും ഉണ്ണിയും എന്ന ഏറ്റുവായസ്സുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രസകരമായി ഇരുവരും തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സൈജു കുറുപ്പ്, രമേശ് പിഷാരടി, രഞ്ജി പണിക്കർ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വച്ചു .
വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ കൃത്യമായ കച്ചവട തന്ത്രങ്ങളെല്ലാം ചേർത്ത് വച്ചാണ് മാളികപ്പുറം ശബരിമല തീർത്ഥാടന കാലത്ത് തന്നെ തീയേറ്ററുകളിലെത്തുന്നത്. ശബരിമല കയറി അയ്യപ്പനെ കാണുവാനാഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പാൻ ഇന്ത്യൻ സ്റ്റാർ മമ്മൂട്ടിയുടെ വിവരണത്തോടെയാണ് മാളികപ്പുറം തുടങ്ങുന്നത്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന അജയന്‍കുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് ആദ്യപകുതിയില്‍. അജയന്‍കുട്ടിയുടെ മകളാണ് കല്ല്യാണി. കല്ല്യാണിയുടെ ശബരിമല ദര്‍ശനമെന്ന ആഗ്രഹവും ഇതിനിടയിൽ അജയൻകുട്ടി നേരിടുന്ന സംഘര്‍ഷങ്ങളുമാണ് രണ്ടാം ഭാഗത്തിന് മുൻപ് വരെ ചിത്രം പറയുന്നത്.
ചിത്രത്തിന് യോജിക്കുന്ന ദൃശ്യാവിഷ്കാരമൊരുക്കുന്നതിൽ വിഷ്ണു നാരായണൻ വഹിച്ച പങ്ക് ശ്ലാഘനീയമാണ്.
ഒന്നാം പകുതിയുടെ അവസാനമാണ് ഉണ്ണി മുകുന്ദൻ തിരശീലയിലെത്തുന്നത്. നൃത്തരംഗങ്ങളിലും സംഘട്ടന രംഗങ്ങളിലും തിളങ്ങിയ ഉണ്ണി മുകുന്ദന്‍ ഇക്കുറി പ്രേക്ഷകഹൃദയത്തിലേക്കാണ് അനായാസമായി ഓടി കയറുന്നത്. പല സീനുകളിലും കൈയടിച്ചുകൊണ്ടാണ് പ്രേക്ഷകര്‍ ഉണ്ണി മുകുന്ദന്റെ പ്രകടനങ്ങൾ സ്വീകരിച്ചത്. ചിത്രത്തിലെ ആദ്യ ഗാനം യൂട്യൂബിൽ ഇറങ്ങിയത് മുതൽ ചിത്രീകരണ മികവും നിർമ്മാണ രീതിയും ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. പലപ്പോഴും കന്നഡ ഹിറ്റ് കാന്താരയോടാണ് ചിത്രം താരതമ്യം ചെയ്യപ്പെടുന്നത്. ചിത്രത്തിന് ഗംഭീര ഇനിഷ്യലാണ് പ്രദർശന കേന്ദ്രങ്ങളിൽ നിന്നെല്ലാം ലഭിച്ചത്. ഇതോടെ മലയാള സിനിമയിൽ മറ്റൊരു താരോദയത്തിനാണ് മാളികപ്പുറം നിമിത്തമാകുന്നത്.
പ്രതീക്ഷിക്കാത്ത മികച്ച ട്വിസ്റ്റോടുകൂടിയാണ് ചിത്രം അവസാനിക്കുന്നത്. നര്‍മവും ഗാനവുമെല്ലാം കോര്‍ത്തിണക്കി കുടുംബപ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാകുന്ന വിഷയം കൃത്യമായി അവതരിപ്പിച്ചതാണ് അണിയറ പ്രവർത്തകരുടെ വിജയം.
ചിത്രം ജനുവരി ആദ്യ വാരം മുംബൈയിൽ പ്രദർശനത്തിനെത്തും
- തനിയെ പൊഴിയുന്ന ദളങ്ങൾ (Short Film Review)
- മികച്ച പ്രതികരണവുമായി മാളികപ്പുറം; മലയാള സിനിമയിൽ മറ്റൊരു താരോദയം (Movie Review)
- പക്കാ മാസ് ചിത്രമായി ബോക്സ് ഓഫീസിൽ കടുവയുടെ വിളയാട്ടം (Movie Review)
- റൺവേ 34; ബോളിവുഡിൽ അന്താരാഷ്ട്ര നിലവാരത്തിലൊരു ചിത്രം (Movie Review)
- പുഴുവിൽ മമ്മൂട്ടിയെ കാണാനായില്ലെന്ന് മോഹൻലാൽ; കാണികളെ വെറുപ്പിച്ച് മമ്മൂട്ടി (Movie Review)