നാസിക്കിലെ മലയാളി സാമൂഹിക പ്രവർത്തകന്റെ മരണം ആശുപത്രിയിലേക്ക് പോകും വഴി ലിഫ്റ്റിൽ കുഴഞ്ഞു വീണ്

0

നാസിക്കിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്ന സുരേന്ദ്രന്റെ ആകസ്മിക വിയോഗത്തിൽ ഞെട്ടൽ വിട്ടു മാറാതെ പ്രദേശത്തെ മലയാളി സുഹൃത്തുക്കൾ. .

രണ്ടു ദിവസമായി ശ്വാസ തടസ്സം തുടങ്ങിയ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടിരുന്നുവെന്നും തൊട്ടടുത്തുള്ള ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണ് രക്തസമ്മർദ്ദം കൂടുതലായി കണ്ടെത്തിയതെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഉടനെ തന്നെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് പോകും വഴി ലിഫ്റ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ഐ സി യുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 62 വയസ്സായിരുന്നു.

നാസിക്കിലെ അറിയപ്പെടുന്ന വാദ്യ കലാകാരൻ കൂടിയായ സുരേന്ദ്രൻ നായർ അയ്യപ്പ ക്ഷേത്രം ഭാരവാഹിയും നായർ സർവിസ് സൊസൈറ്റി വൈസ് പ്രസിഡന്റുമായിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണ് രക്തസമ്മർദ്ദം കൂടുതലായി കണ്ടത്. ഉടനെ തന്നെ ഓട്ടോറിക്ഷ പിടിച്ച് വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് ലിഫ്റ്റിൽ കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തി ഐ സി യുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് സ്വദേശിയാണ്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. വിദേശത്തുള്ള മക്കൾ എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here