ഉല്ലാസനഗറിൽ ഡ്യൂപ്ലിക്കേറ്റ് എയർപോർട്ട് ചായ !!

0

ഡ്യൂപ്ലിക്കേറ്റ് ഉൽപ്പന്നങ്ങൾക്ക് കുപ്രസിദ്ധി നേടിയ സ്ഥലമാണ് ഉല്ലാസനഗർ. ലോകോത്തര ബ്രാൻഡുകൾ ഇവിടെ ചുരുങ്ങിയ വിലക്ക് ലഭിക്കുമായിരുന്നു. പേരിൽ നേരിയ വ്യത്യാസം വരുത്തിയാണ് ഈ കച്ചവടക്കാർ ഉപഭോക്താക്കളെയെല്ലാം മാന്യമായി കബളിപ്പിച്ചിരുന്നത്. അതേ സമയം പാക്കിങ് കണ്ടാൽ ഒറിജിനൽ തോറ്റു പോകും.ബ്രാൻഡഡ് ജീൻസും വാച്ചുകളും വസ്ത്രങ്ങളും മാത്രമല്ല ബിയറും അമൃതാഞ്ജനും വരെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഇതെല്ലം ചുളു വിലക്കാണ് ലഭിച്ചിരുന്നത്. എന്നാൽ കാലം മാറിയതോടെ ഉല്ലാസ നഗറും മാറിയെന്ന് പറയാം. ഇന്ന് ഇതെല്ലാം പരിശോധിക്കുവാനുള്ള സംവിധാങ്ങളുണ്ട്. മാത്രമല്ല വിവരസാങ്കേതിക വിദ്യ വിരൽത്തുമ്പിലായതോടെ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന കച്ചവടത്തിന് പഴയ ഡിമാന്റില്ലാതായി.

അതിനിടയിലാണ് ഉല്ലാസനഗറിലെത്തിയ പുണെ മലയാളിയായ യ രമേഷ് പിള്ളയും കുടുംബവും ഡ്യൂപ്ലിക്കേറ്റ് ചായക്കഥയുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ശബരിമല യാത്രയുമായി ഇന്ന് രാവിലെയാണ് ഉല്ലാസനഗറിലെത്തിയത്. ഇവിടെ മൂന്നാം നമ്പറിലെ ഒരു ഹോട്ടലിൽ നിന്ന് വാങ്ങി കുടിച്ച ചായയുടെ വിലയാണ് നാലംഗ കുടുംബത്തെ ഞെട്ടിച്ചത്. ചായക്ക് വിമാനത്താവളത്തിലെ വിലയാണ് ഈടാക്കിയതെന്ന് രമേശ് പിള്ള പറയുന്നു. ചായ തനി നാടൻ ആണെങ്കിലും വിലയിൽ മാത്രമാണ് എയർപോർട്ടിനെ അനുകരിച്ചതെന്നും രമേഷ് പിള്ള പറഞ്ഞു. നാല് ചായക്ക് നാനൂറ് രൂപ!!. സ്റ്റാർ ഹോട്ടൽ പോലുമല്ലാത്ത ഇടമായത് കൊണ്ട് വിലയെ കുറിച്ചൊരു മുൻധാരണയുണ്ടായിരുന്നെന്നും അത് കൊണ്ട് മെനു പോലും നോക്കാതെയാണ് ഓർഡർ ചെയ്തതെന്നുമാണ് അബദ്ധം പറ്റിയ അമ്പലപ്പുഴക്കാരൻ പരിതപിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here