ഇരുപതാം പിറന്നാൾ നിറവിൽ ഖാർഘർ കേരള സമാജം; കലാ കായിക മത്സരങ്ങൾക്കായി വേദിയൊരുങ്ങുന്നു.

0

ഖാർഘർ കേരള സമാജത്തിന്റെ ഇരുപതാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നാളെ ജനുവരി 8 ന് ഷട്ടിൽ ബാഡ്മിൻ്റൽ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു.

അലിബാഗ്, നവി മുംബൈ, മുംബൈ , താനെ ജില്ലകളിൽ നിന്നായി 64 പുരുഷ ടീമുകളും 16 വനിതാ ടീമുകളും പങ്കെടുക്കുന്ന ടൂർണ്ണമെൻ്റ് സെക്ടർ11 ലെ കേന്ദ്രീയ വിഹാർ കമ്യൂണിറ്റി സെൻ്റർ കോർട്ടിൽ കാലത്ത് 7 മണിക്ക് ആരംഭിക്കും. തുടർന്ന് വൈകുന്നേരം 7 മണിക്ക് സമ്മാനദാനത്തോടെ പര്യവസാനിക്കും.

ജനവരി 15 ന് സെക്ടർ 16 ലെ കെ. പി .സി സ്കുൾ മൈതാനത്ത് സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിൽ 15 ടീമുകൾ പങ്കെടുക്കും.

ജനുവരി 21 ന് വൈകീട്ട് 5 മണിക്ക് പൻവേൽ വാസുദേവ് ബൽബന്ത് ഫഡ്കേ ഓഡിറ്റോറിയത്തിൽ വെച്ച് സന്തോഷ് കീഴാറ്റുരിൻ്റെ “പെൺനടൻ” സാമുഹ്യ നാടകം അവതരിപ്പിക്കും.

ജനുവരി അവസാന വാരം കുട്ടികൾക്ക് വേണ്ടി രണ്ടു ദിവസം നീണ്ട സഹവാസ ക്യാമ്പ് സംഘടിപ്പിക്കും. സംഘടനയുടെ ഇരുപതാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപടികൾക്കായി വേദിയൊരുങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here