പാൽഘർ മേഖല മലയാളോത്സവത്തിന് പരിസമാപ്തി; കേന്ദ്രതല മത്സരം ജനുവരി 15ന് ചെമ്പൂരിൽ

0

മലയാള ഭാഷാ പ്രചാരണ സംഘം പാൽഘർ മേഖലയുടെ മലയാളോത്സവം കലാമത്സരങ്ങൾ ഞായറാഴ്ച (8/012023/ ചിത്രാലയയിലെ സിറ്റി ഇഎസ് സ്കൂളിൽ നടന്നു.

മലയാള ഭാഷാ പ്രചാരണ സംഘം സെക്രട്ടറി രാജൻ നായരും മലയാളം മിഷൻ പാൽഘർ മിരാറോഡ് മേഖല സെക്രട്ടറി രാജേഷ് നാരായണനും മുഖ്യാതിഥികളായിരുന്നു.

മലയാള ഭാഷാ പ്രചാരണ സംഘം പാൽഘർ മേഖല പ്രസിഡണ്ട് സ്വാഗതം ആശംസിച്ചു. പാൽഘർ മേഖലയുടെ വാർഷിക പതിപ്പായ “കൈരളി”യുടെ പ്രകാശനം ബോയ്സർ ഗണേഷ് അയ്യപ്പ സേവാ സംഘം വൈസ് പ്രസിഡന്റ് എസ് കെ നായർ താരാപ്പൂർ മലയാളി സമാജം സെക്രട്ടറി ശ്രീനിവാസന് നൽകി നിർവഹിച്ചു.

ദീപാ ബിബീഷ് നായർ, ശ്രീയേഷ് പിള്ള, വിൽസൺ, മനുമോഹൻ, സുരേഷ് പിള്ള, മായാ സുനിൽ, ആശംസകൾ അർപ്പിച്ചു. കലാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് 15/01/2023 ന് ചെമ്പൂരിൽ നടക്കുന്ന മലയാളോത്സവം കേന്ദ്ര തല മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കും .

LEAVE A REPLY

Please enter your comment!
Please enter your name here