കല്യാൺ ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് അധ്യാപകന്റെ കുത്തിയിരിപ്പ് സമരം (Watch Video)

0

കല്യാൺ വെസ്റ്റിൽ കുണ്ടും കുഴിയുമായി യാത്രക്കാരെ ദുരിതത്തിലാക്കുന്ന ദേശീയപാതയാണ് വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്.

ഇക്കുറി റോഡിൽ തെന്നിവീണ് സേക്രഡ് ഹാർട്ട് സ്കൂൾ വിദ്യാർത്ഥിക്കും അമ്മക്കും പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത് അദ്ധ്യാപകരാണ്. ദേശീയപാതയിൽ നിരന്തരം സംഭവിക്കുന്ന അപകടങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു അധികാരികളുടെ കണ്ണ് തുറപ്പിക്കുവാനുള്ള പ്രതിഷേധ പ്രകടനം. ബന്ധപ്പെട്ട വകുപ്പിന്റെ കുറ്റകരമായ അനാസ്ഥ കാരണം ഈ പ്രദേശത്ത് സ്കൂൾ വിദ്യാർഥികൾ അടങ്ങുന്ന യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെയാണ് അധ്യാപകനായ ആൽബിൻ വൃത്തിഹീനമായ റോഡിലെ കുഴികളിൽ കിടന്നും കുത്തിയിരുന്നും സമരം നടത്തിയത്.

രണ്ടു മാസം മുൻപാണ് സ്കൂളിലെ പ്രദേശത്തെ സ്വകാര്യ സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചേർന്ന് ദേശീയ പാതയുടെ 3 കിലോമീറ്റർ ഭാഗം നന്നാക്കിയത്. ശോചനീയാവസ്ഥയിലയിരുന്ന റോഡ് ജെസിബിയും റോഡ് റോളറുമായെത്തിയാണ് ഇവരെല്ലാം ഒത്തു ചേർന്ന് ശരിയാക്കിയത്.

രണ്ട് വർഷം മുമ്പ് ദേശീയപാത അതോറിറ്റി (എൻഎച്ച്എ) ഈ ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന് കരാർ നൽകിയിരുന്നുവെങ്കിലും നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണെന്ന് നാട്ടുകാരും സ്‌കൂൾ മാനേജ്‌മെന്റും ആരോപിക്കുന്നു. മഴക്കാലത്ത് എൻഎച്ച്എ നിയമിച്ച കരാറുകാരൻ കുഴികൾ നികത്തുകയോ ഡ്രെയിനേജ് ലൈൻ നന്നാക്കുകയോ ചെയ്തില്ലെന്നും നിലവിലെ റോഡിൻറെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഇവർ പരാതിപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here