ഇൻഡോർ, ഭോപ്പാൽ പ്രവാസി പ്രതിനിധികൾ നോർക്ക അധികൃതരെ സന്ദർശിച്ചു

0

മധ്യപ്രദേശിലെ ഇൻഡോറിലും ഭോപ്പാലിലും പ്രവർത്തിക്കുന്ന മലയാളി പ്രവാസി സംഘടനകളായ ഇൻഡോർ കേരളീയം സമാജം, യുണൈറ്റഡ് മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രതിനിധികൾ നോർക്ക അധികൃതരെ സന്ദർശിച്ചു.

ബൃല്യന്റ് കൺവെൻഷൻ സെന്ററിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. ഇൻഡോറിലെ പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും നോർക്ക വഴി ചർച്ച ചെയ്യാനും പരിഹാരമാർഗങ്ങൾ ചെയ്യുന്നതിനുമായാണ് കൂടിക്കാഴ്ച നടന്നത്.

ഭോപ്പാലിലെ യുണൈറ്റഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഒ.ഡി. ജോസഫ്, ഓർഗനൈസിംഗ് സെക്രട്ടറി എം.കെ. മാത്യു, സെക്രട്ടറി ബൈജു പി.ജോസ്, ലോക്കൽ സെക്രട്ടറി ജയചന്ദ്രൻ എന്നിവരും ഇൻഡോർ കേരളീയ സമാജത്തിന്റെ പ്രസിഡൻറ് ജോസഫ് തോമസ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം രാമചന്ദ്രൻ നായർ എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.

നോർക്കയെ പ്രതിനിധീകരിച്ച് മൂംബൈ, ചെന്നെ, ബാഗ്ലൂർ എൻ ആർ .കെ ഡവലപ്മെന്റ് ഓഫീസർമാരായ ഷമീംഖാൻ, അനു ചാക്കോ, റീസ എന്നിവർ സംബന്ധിച്ചു.

നോര്‍ക്ക റൂട്ട്സ് ന്യൂസ് ലെറ്റർ, നോര്‍ക്കയുടെ കഴിഞ്ഞ വർഷത്തെ പ്രധാന നേട്ടങ്ങള്‍ വിശദീകരിക്കുന്ന അച്ചീവ്മെന്റ് കലണ്ടർ എന്നിവയുടെ പകർപ്പുകൾ സംഘടനാ പ്രതിനിധികൾക്ക് കൈമാറി. ഭോപ്പാൽ മലയാളി അസോസിയേഷൻ ലയം മാഗസിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here