ഫേസ്ബുക്ക് അൽഗോരിതം ശുദ്ധ മണ്ടത്തരമെന്ന് പോലീസ് !!

0

മുംബൈ നഗരത്തിന് ഒരു പ്രത്യേകതയുണ്ട്. ആരെങ്കിലും ഒരാൾ നേരമ്പോക്കിനായി ആകാശത്തേക്ക് നോക്കി നിന്നാൽ ആ വഴി പോകുന്നവരെല്ലാം കാര്യമറിയാതെ അയാളോടൊപ്പം നിന്ന് ആകാശകാഴ്ച മടുക്കും വരെ കണ്ടുകൊണ്ടിരിക്കും. കഴിഞ്ഞ ദിവസങ്ങളിലെ ഫേസ്ബുക്ക് അൽഗോരിതം ഓർമ്മപ്പെടുത്തുന്നത് ഈ മണ്ടൻകഥയാണ്!. ആരോ ഒരാളുടെ തലയിൽ ഉദിച്ച മണ്ടത്തരമാണ് ഫേസ്ബുക്കിൽ കൂട്ടമായി പിന്തുടരുന്നത്.

ഇപ്പോഴിതാ ഫേസ്ബുക്ക് അൽഗോരിതം ശുദ്ധ മണ്ടത്തരമെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്.

ഫേസ്ബുക്കിലെ ലേറ്റസ്റ്റ് വേർഷൻ അപ്ഡേറ്റ് ചെയ്യാനായി സുഹൃത്തുക്കളുടെ കുത്തും കമന്റും ചോദിച്ചാണ് പോസ്റ്റുകൾ വിലസുന്നത്.

സാങ്കേതിക വിദഗ്‌ധർ ഉൾപ്പടെയുള്ളവരാണ് കാര്യമറിയാതെ എനിക്കൊരു ഹായ്‌ തരൂ ലൈക്ക് തരൂ കോമയെങ്കിലും തന്നു ഒറ്റപ്പെടലിൽ നിന്നും രക്ഷിക്കൂ എന്നൊക്കെ വിലപിച്ച് ഫേസ്ബുക്കിന്റെ പുതിയ ക്രമീകരണത്തിന്റെ പേരിൽ ആവലാതിപ്പെടുന്നത്.

സംഗതി കൊറോണയെക്കാൾ വേഗത്തിൽ പടരാൻ തുടങ്ങിയതോടെയാണ് സൈബർ പോലീസ് ഇടപെട്ടത്

വിഡ്ഢിത്തരങ്ങളുടെ നൂതന വേർഷൻ എന്നാണ് പോലീസ് ഇതിനെ തങ്ങളുടെ ഒഫീഷ്യൽ പേജിൽ വിശദീകരിച്ചത്. പ്രധാന പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും കാണാൻ കഴിയുകയെന്നും പോലീസ് പറയുന്നു. എല്ലാ പോസ്റ്റുകളും സൗഹൃദ ലിസ്റ്റിലുള്ളവർ കാണണമെന്നും പ്രതികരിക്കണമെന്നും പറഞ്ഞാൽ ഫേസ്ബുക് മുതലാളി .മാർക്ക് സക്കർബർഗ് വരെ കുഴഞ്ഞു പോകുമെന്നും പോലീസ് പരിഹസിച്ചു . നമ്മുടെ പോസ്റ്റുകൾ കേൾക്കാനും കാണാനും കൂടുതൽ താൽപര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് ഫേസ്ബുക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രവർത്തനം. ഗൂഗിളിൽ തിരഞ്ഞാൽ ഇതിനുള്ള മറുപടി കിട്ടുമെന്നും പോലീസ് നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here