നവി മുംബൈ മേഖല മലയാളോത്സവത്തിന് പരിസമാപ്തി; കേന്ദ്രതല മലയാളോത്സവം ജനുവരി 15ന്

0

മലയാളഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലയുടെ പതിനൊന്നാം മലയാളോത്സവത്തിന്റെ ഭാഗമായുള്ള കലാ മത്സരങ്ങൾ 2023 ജനുവരി 8 ന് നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിൽ വച്ച് നടന്നു.

കഥ പറച്ചിൽ, നടോടി നൃത്തം, മോഹിനിയാട്ടം, സംഘനൃത്തം, ലളിതഗാനം, സിനിമാ ഗാനം, നാടക ഗാനം, കവിത പാരായണം, മാപ്പിളപ്പാട്ട്, നാടൻപാട്ട് കരോൾ പാട്ട്, മോണോ ആക്ട്, വായനാ മത്സരം, പ്രസംഗ മത്സരം, കയ്യെഴുത്തു മത്സരം, ക്വിസ് മത്സരം, ആംഗ്യപ്പാട്ട്, പി. ഭാസ്കരൻ മാസ്റ്ററുടെ കവിതകളുടെ ദൃശ്യാവിഷ്കാരവുമടങ്ങിയ മത്സരങ്ങളാണ് നടന്നത്. നാലു വയസ്സു മുതൽ കുട്ടികളും രക്ഷിതാക്കളും കുടുംബാംഗങ്ങൾ ഒന്നാകെയും ആബാലവൃദ്ധം ജന വിഭാഗങ്ങളുടെ പങ്കാളിത്തം കൊണ്ട് സമൃദ്ധം ആയിരുന്നു മലയാളോത്സവം.

കേരളീയ കേന്ദ്ര സംഘടന പ്രസിഡൻറ് ടി. എൻ ഹരിഹരൻ ഉദ്ഘാടനം ചെയ്ത മലയാളോൽസവത്തിൽ പ്രസിഡൻറ് വർഗീസ് ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽപ്രകാശ് സ്വാഗതവും കൺവീനർ സുബിത നമ്പ്യാർ നന്ദിയും പറഞ്ഞു.

കേന്ദ്രതല മലയാളോത്സവം ജനുവരി 15ന് രാവിലെ 9 മണി മുതൽ ചെമ്പൂർ ആദർശ വിദ്യാലയത്തിൽ വച്ച് നടക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here