ബോക്സ് ഓഫീസിൽ കൂപ്പ്കുത്തി പൃഥ്വിരാജിന്റെ കാപ്പ; ഉണ്ണിമുകുന്ദന്റെ മാളികപ്പുറം 100 കോടി ക്ലബ്ബിലേക്ക്

0

ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരൻ നായകനായ കാപ്പക്ക് തീയേറ്ററുകളിൽ നനഞ്ഞ പ്രതികരണം. ഏറെ പ്രതീക്ഷകളോടെയെത്തിയ ചിത്രത്തിന് വിനയായത് വിസ്മയിപ്പിക്കുന്ന വിജയത്തിളക്കവുമായി തീയേറ്ററുകൾ ഇളക്കി മറിച്ച ഉണ്ണിമുകുന്ദന്റെ മാളികപ്പുറമാണ്. പ്രദർശിപ്പിക്കുന്ന കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണം നേടിയാണ് ഈ ചിത്രം മുന്നേറുന്നത്.

അടക്കമുള്ള തിരക്കഥയും, മികച്ച ആഖ്യായന ശൈലിയും കഥാപാത്രങ്ങളോട് നീതി പുലർത്തിയ അനുയോജ്യരായ നടീനടന്മാരും ചിത്രത്തിന്റെ വിജയഘടകമായി. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരിക്കും മാളികപ്പുറം.

ചിത്രത്തിന്റെ തമിഴ് തെലുഗു പതിപ്പുകൾ ഉടനെ പുറത്തിറങ്ങുന്നതോടെ നൂറുകോടി ക്ലബ്ബിലേക്ക് ഓടികയറാനാകുമെന്നാണ് ട്രേഡ് പണ്ഡിറ്റുകൾ പ്രവചിക്കുന്നത് . അതേ സമയം മാളികപ്പുറത്തിലെ ഗാനങ്ങളും യൂട്യൂബിൽ ട്രെൻഡിങ് ഏറെ മുന്നിലാണ് .

LEAVE A REPLY

Please enter your comment!
Please enter your name here