മുംബൈയിലെ മിനി ശബരിമലയിൽ ഒരു ലക്ഷം ദീപങ്ങൾ കത്തിച്ചാണ് മകരസംക്രാന്തി ദിനത്തെ നഗരത്തിലെ ഇതര ഭാഷക്കാരടങ്ങുന്ന അയ്യപ്പ ഭക്തർ ആഘോഷമാക്കിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ് കേരളത്തിന് പുറത്തുള്ള ഏറ്റവും പഴക്കമുള്ള അയ്യപ്പ ക്ഷേത്രാങ്കണത്തിലെത്തി ദീപാര്‍ച്ചന നടത്തിയത്
മുംബൈയിൽ കഞ്ചുർമാർഗ് വെസ്റ്റിലെ മിനി ശബരിമല അയ്യപ്പക്ഷേത്രത്തിൽ ലക്ഷദീപ സമർപ്പണത്തിനായി അയ്യായിരത്തോളം അയ്യപ്പ ഭക്തരാണ് എത്തിയതെന്ന് സംഘാടക സമിതിക്ക് നേതൃത്വം നൽകിയ സുനിൽ പറഞ്ഞു

യുവാക്കൾ അടങ്ങുന്ന ഒരു ടീമിനെ ഇതിനായി സജ്ജമാക്കിയാണ് ഏകോപനം നിർവഹിച്ചതെന്നും സുനിൽ പറഞ്ഞു. ക്ഷേത്രത്തിലെ ചിട്ടയായ ആചാരങ്ങളും പൂജാവിധികളുമാണ് ഇത്തരമൊരു വിപുലമായ ചടങ്ങ് നടത്തുവാൻ ഭക്തർക്ക് അനുഗ്രഹമായതെന്ന് സുനിൽ കൂട്ടിച്ചേർത്തു
മകരസംക്രാന്തി ദിനത്തിലാണ് കേരളത്തിന് പുറത്തുള്ള ഏറ്റവും പഴക്കമുള്ള അയ്യപ്പ ക്ഷേത്രാങ്കണം ഒരു ലക്ഷം ദീപങ്ങൾ കത്തിച്ച് മകരവിളക്കിനെ മുംബൈയിലെ അയ്യപ്പ ഭക്തർ ആഘോഷമാക്കിയത്.

ശബരിമലക്ക് സമാനമായി ഒരു മലമുകളിൽ സ്ഥിതി ചെയ്യുന്ന മുംബൈയിലെ ആദ്യകാല മലയാളി ക്ഷേത്രത്തിൽ ഇതരഭാഷക്കാരടങ്ങുന്ന അയ്യപ്പ ഭക്തന്മാർ ദർശനത്തിനായി എത്താറുണ്ട്.
ശബരിമലയിൽ മകരവിളക്ക് ദർശനം നടക്കുന്ന സമയത്തായിരുന്നു മുംബൈയിലെ മിനി ശബരിമലയിലും ദീപങ്ങൾ കത്തിച്ച് ഭക്തർ നിർവൃതിയടഞ്ഞത്.
ഇതാദ്യമായാണ് മുംബൈയിലെ മിനി ശബരിമലയിൽ ഇത്തരമൊരു ചടങ്ങ് നടക്കുന്നത്.
തുടർന്ന് കലാപരിപാടികളും അരങ്ങേറി
രണ്ട് വർഷം മുമ്പ് കഞ്ചുർമാർഗ് മിനി ശബരിമല ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല ദേവപ്രശ്ന ചാർത്ത് പ്രകാരമാണ് ക്ഷേത്രത്തിൽ “ലക്ഷദീപ സമർപ്പണം” നടത്താനുള്ള നിർദ്ദേശമുണ്ടായത്.
- മഹാനഗരിയുടെ ഹൃദയത്തുടിപ്പുകളുമായി ലാൽ താംബെ
- കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി നാരായണീയ പാരായണ മത്സരം സംഘടിപ്പിച്ചു.
- എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സഹായങ്ങൾ എത്തിച്ച് കെയർ ഫോർ മുംബൈ
- സിവിൽ 20 പ്രാരംഭ സമ്മേളനം സമാപിച്ചു; ഭാവിയിലെ ലോകം കൂട്ടായ്മയുടേതായിരിക്കുമെന്ന് മാതാ അമൃതാനന്ദമയി
- മുംബൈ-പൂനെ യാത്രക്കാർക്ക് ഇനി പറന്നിറങ്ങാം