ട്രെയിനിൽ മോഷണത്തിനിരയായി; തുണയായി നോർക്ക

0

ട്രെയിനിൽ മോഷണത്തിന് ഇരയായി പണവും മറ്റ് സാധനങ്ങളും നഷ്ടപ്പെട്ട പ്രവാസി കുടുബത്തെ നോർക്ക റൂട്ട്സ് മുംബൈ ഓഫീസ് ഇടപ്പെട്ട് നാട്ടിലെത്തിച്ചു. മാവേലിക്കര സ്വദേശി 56 വയസ്സുള്ള രാജമ്മ കരുണാകരനും കുടുംബവുമാണ് മോഷണത്തിന് ഇരയായത്.

ഗുജറാത്തിലെ സൂറത്തിൽ ടയർ വർക്ക് ഷോപ്പ് നടത്തുകയാണ് അഞ്ചംഗ കുടുംബം . വർക്ക്ഷോപ്പിന്റെ ആവശ്യത്തിനായാണ് കുടുംബം ബോഠബേയിയിലെ വൽസാട് എത്തിയത്. തുടർന്ന്‌ വൽസാട് നിന്നും നാട്ടിലേക്ക് വരാനായി ഓഘ എക്സ്പ്രസ്സിൽ കയറി. യാത്രാമധ്യേ 20,000 രൂപയും മറ്റ് രേഖകളും അടങ്ങുന്ന ബാഗ് ഇവർ ഉറങ്ങുന്ന സമയത്ത് മോഷ്ടിക്കപ്പെട്ടു. ബാഗും പണവും നഷ്ടപ്പെട്ട കുടുംബം പരിഭ്രാന്തരായി പൻവേലിൽ ഇറങ്ങുകയായിരുന്നു.

ഭക്ഷണത്തിനുള്ള പണം പോലും കൈയ്യിലിലാത്ത കുടുംബത്തെ കേരള കൾച്ചറൽ സൊസെറ്റി പ്രസിഡന്റ് മനോജ് .എസ് . കൂട്ടി സന്ദർശിക്കുകയും വിവരം നോർക്ക അധികൃതരെ അറിയിക്കുകയും ചെയ്തു .തുടർന്ന് നോർക്ക സി.ഇ.ഓ ഹരികൃഷ്ണൻ നമ്പൂതിരിയുടെ നിർദേശാനുസരണം മുoബേയിലെ നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ഷമിം ഖാൻ കുടുംബത്തെ സന്ദർശിക്കുകയും റയിൽവേ അധികൃതർക്ക് പരാതി നൽകുകയും കുടുംബത്തെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here