ബെൻസി പ്രൊഡക്ഷൻസിൻ്റെ രണ്ടു ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് മെഗാസ്റ്റാർ മമ്മൂട്ടി നിർവ്വഹിച്ചു

0

മുംബൈ ആസ്ഥാനമായ ബെൻസി പ്രൊഡക്ഷൻസിൻ്റെ രണ്ടു ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് മെഗാസ്റ്റാർ മമ്മൂട്ടി നിർവ്വഹിച്ചു ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമിക്കുന്ന രണ്ടു ചിത്രങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്.

ഡി.എൻ.എ, ഐ.പി.എസ്. എന്നീ പേരിൽ ഒരുങ്ങുന്ന ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് ടി.എസ്.സുരേഷ് ബാബുവാണ്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ രണ്ടു ചിത്രങ്ങളുടേയും ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്. കൊച്ചി മഹാരാജാസ് കോളജിൽ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചായിരുന്നു ചടങ്ങ്. ഇതിൽ ആദ്യ ചിത്രമായ ഡി.എൻ.എ.യുടെ ചിത്രീകരണം ജനുവരി ഇരുപത്തിയാറിന് ആരംഭിക്കും.

ആക്ഷൻ – ത്രില്ലർ ചിത്രങ്ങൾ ഒരുക്കുന്നതിൽ ഏറെ സമർത്ഥനായ ടി.എസ്.സുരേഷ് ബാബു വീണ്ടും ശക്തമായ തിരിച്ചു വരവിന് വഴിയൊരുക്കുകയാണ് ഈ ചിത്രത്തിലൂടെ.

യുവനായകൻ അഷ്കർ സൗദാൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ അജു വർഗീസ്, ജോണി ആൻ്റണി, ഇന്ദ്രൻസ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ, സെന്തിൽ രാജ്, പന്മരാജ് രതീഷ്, സുധീർ, (ഡ്രാക്കുള ഫെയിം) ഇടവേള ബാബു, രവീന്ദ്രൻ,അമീർ നിയാസ്, പൊൻ വണ്ണൽ, ലഷ്മി മേനോൻ, അംബിക. എന്നിവർക്കൊപ്പം ബാബു ആന്റണിയും പ്രധാന വേഷത്തിലെത്തുന്നു.

കെയർ മുംബൈയും കൈരളി ടി വി യും ഫെബ്രുവരി 12ന് സംഘടിപ്പിക്കുന്ന മെഗാ ഷോയിൽ മുഖ്യാതിഥിയായി മമ്മൂട്ടിയോടൊപ്പം ഒരു ഡസൻ സിനിമാ ടെലിവിഷൻ താരങ്ങളാണ് അണി നിരക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here