മാനസരോവർ കാമോത്തെ മലയാളി സമാജത്തിന്റെ കായികമേള നടന്നു

0

മാനസരോവർ കാമോത്തെ മലയാളി സമാജത്തിന്റെ ഈ വർഷത്തെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കായികമേള ജനുവരി മാസം പതിനഞ്ചാം തീയതി നടത്തി.

സെക്ടർ പതിനൊന്നിലുള്ള സുഷമാ പാട്ടിൽ സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് മത്സരങ്ങൾ നടന്നത് . വിവിധ ഗ്രൂപ്പുകളിലായി നാൽപ്പതിൽപരം ഇനങ്ങളിൽ മത്സരങ്ങൾ മാർച്ച് പാസ്റ്റിനുശേഷം നടന്നു.

അഞ്ചു വയസ്സ് മുതൽ എഴുപത് വയസ്സുവരെയുള്ള വ്യക്തികൾ മത്സരങ്ങളിൽ ഭാഗഭാക്കായി . പുരുഷവിഭാഗത്തിൽ ശ്രീ കൃതിക് ഗോകുൽദാസ് ശ്രീ അദ്വൈത് കൈമൾ എന്നിവരും സ്ത്രീ വിഭാഗത്തിൽ അനുശ്രീ ചന്ദ്രനും വ്യക്തിഗതചാമ്പ്യന്മാരായി. വാശിയേറിയ വടംവലി മത്സരവും നടന്നു

LEAVE A REPLY

Please enter your comment!
Please enter your name here