എയ്മ-പോൾ ഡിക്ളോസ് സ്മാരക ദേശീയ വിദ്യാഭ്യാസ പുരസ്കാര മഹാരാഷ്ട്ര ഘടകം വിജയി ദ്രൂവ് നാരായണൻ

0

പന്ത്രണ്ടാം ക്ലാസ്സിൽ മികച്ച വിജയം നേടിയ മലയാളി വിദ്യാർത്ഥികൾക്ക് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ(എയ്മ) നല്കുന്ന പോൾ ഡിക്ളോസ് മെമ്മോറിയൽ ദേശീയ വിദ്യാഭ്യാസ പുരസ്കാരത്തിന്റെ 2021-22 വർഷത്തെ മഹാരാഷ്ട്രയുടെ മികച്ച വിജയിയായി ചാന്തിവലിയിലെ ദ്രൂവ് നാരായണൻ അർഹനായി.

അഞ്ചംഗ ജൂറിയാണ് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പ്രഖ്യാപിച്ചത്. എയ്മ പോൾ ഡിക്ലോസ് മെമ്മോറിയൽ നാഷണൽ എഡ്യൂകേഷൻ സ്കോളർഷിപ്പ് ജനുവരി 22 ന് നോയിഡയിൽ നടക്കുന്ന ദേശീയ നിർവാഹ സമിതിയുടെ പ്രതിനിധി സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ ഡൽഹി സംസ്ഥാനത്തിലെ വിജയിയായ കുമാരി സഞ്ജനക്ക് നല്കി ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് അതാത് സംസ്ഥാനങ്ങളിലെ വിജയിയായ വിദ്യാർത്ഥികളെ ആദരിക്കുന്നതാണ്.

വിജയിക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവും എയ്മ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും നൽകുന്നതാണ്. എയ്മ മഹാരാഷ്ട്ര ഏപ്രിൽ ആദ്യവാരത്തിൽ നടത്തുന്ന മേഗാ പ്രോഗ്രാമിൽ വിശിഷ്ടാതിഥികൾ ദ്രൂവ് നാരായണനെ ആദരിക്കുമെന്ന് സെക്രട്ടറി കെ.റ്റി. നായർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here