മുംബൈ തെരുവിൽ അലഞ്ഞു നടന്നിരുന്ന മലയാളിക്ക് തുണയായി ഇമ്മാനുവൽ മേഴ്‌സി ഹോം

0

മുംബൈയിലെ തെരുവുകളിൽ നിന്ന് നിരാലംബരായ ആളുകളെ രക്ഷിച്ച് താമസവും ഭക്ഷണവും നൽകി പരിചരിച്ചു വരുന്ന മലയാളി സന്നദ്ധ സംഘടനയാണ് ഇമ്മാനുവൽ മേഴ്‌സി ഹോം.

ഇക്കഴിഞ്ഞ ദിവസമാണ് ദയനീയാവസ്ഥയിൽ തെരുവിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയായ ജോഷി സൈമൺ എന്ന പേരുള്ള 45കാരനെ ആശ്രമം ഏറ്റെടുത്തത്. കാമോത്തെ പോലീസും സാമൂഹിക പ്രവർത്തകനായ തോമസ് ആന്റണിയും ചേർന്നാണ് ജോഷിയെ ഇമ്മാനുവൽ മേഴ്‌സി ഹോമിൽ എത്തിച്ചതെന്ന് പാസ്റ്റർ സിനു മാത്യു പറഞ്ഞു

സ്വദേശം കൊല്ലം എന്നതൊഴിച്ച് ബന്ധുക്കളെ കണ്ടെത്താൻ സഹായിക്കുന്ന മറ്റു വിവരങ്ങളൊന്നും നൽകാൻ മനസികാസ്വാസ്ഥ്യമുള്ള ഇയാൾക്ക് കഴിഞ്ഞിട്ടില്ല. റിലൈൻസ് കാൾ സെന്ററിലായിരുന്നു ജോലിയെന്നും ഇടക്ക് പറഞ്ഞതായി പാസ്റ്റർ പറയുന്നു.

പ്രാഥമിക ചികിത്സ നൽകി മേഴ്‌സി ഹോമിൽ താമസിപ്പിച്ചിരിക്കയാണ്. എന്തെങ്കിലും വിവരം അറിയാവുന്നവർ ആശ്രമവുമായി ബന്ധപ്പെടാവുന്നതാണ് . Phone 9594453267

ALSO READ | തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് ആശ്രയമായി ഇമ്മാനുവൽ മേഴ്‌സി ഹോം

LEAVE A REPLY

Please enter your comment!
Please enter your name here