ഐരോളി കൈരളി കൾച്ചറൽ സമാജം കായികമേളക്ക് പരിസമാപ്തി

0

ഐരോളി കൈരളി കൾച്ചറൽ & എഡ്യൂക്കേഷണൽ സമാജത്തിന്റെ കായികമേള 2023 ജനുവരി ജനുവരി പതിനഞ്ചാം തീയതി നടത്തി. ഐരോളി സെക്ടർ ഏഴിലെ ജമ്നാഭായി ജനാർദ്ദൻ മഡ്‌വി സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് മത്സരങ്ങൾ നടന്നത്.

വിവിധ ഗ്രൂപ്പുകളിലായി ഇരുപതിൽപരം ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. നഴ്‌സറി മുതൽ എഴുപത് വയസ്സുവരെയുള്ള വ്യക്തികൾ മത്സരങ്ങളിൽ ഭാഗഭാക്കായി. പുരുഷവിഭാഗത്തിലും സ്ത്രീവിഭാഗത്തിലും വാശിയേറിയ വടംവലി മത്സരവും നടന്നു. കോവിഡാനന്തരമായി നടത്തിയ കായിക മേളയിൽ അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

മത്സര വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി. കായിക മത്സരങ്ങളുടെ ഔപചാരികമായ ഉത്‌ഘാടനം സമാജം പ്രസിഡണ്ട് ആർ.സി പിള്ള നിർവ്വഹിച്ചു. സമാജം സെക്രട്ടറി വിശാൽ നായർ നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here