താനെ നവജീവൻ മലയാളി സമാജം കുടംബ സംഗമം ആഘോഷിച്ചു

0

നവജീവൻ മലയാളി സമാജം (താനെ) ജനുവരി 15ന് വൈകിട്ട് 6 മണിക്ക് താനെ മാർത്തോമ സിറിയൻ ചർച്ചിൻ്റെ ആഡിറ്റോറിയത്തിൽ വെച്ച് കുടുംബ സംഗമം ആഘോഷിച്ചു.

പ്രസിഡൻ്റ് ആർ. ജി. നായർ ആദ്ധ്യക്ഷത വഹിച്ചു. എൻ ആർ കെ ഡെവലപ്പ്മെൻ്റ് ഓഫിസർ, ഷമീം ഖാൻ, അത്മ പ്രസിഡൻ്റ് ശശികുമാർ നായർ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രവാസി ഐ ഡി കാർഡ്, പ്രവാസി ക്ഷേമപെൻഷൻ, ക്ഷേമനിധി എന്നിവയുടെ പ്രാധാന്യം ഷമീം ഖാൻ വിശദീകരിച്ചു. ആത്മ പ്രസിഡൻ്റ് ശശികുമാർ നായർ പ്രവാസി തിരിച്ചറിയൽ കാർഡിൻ്റെ ആവിശ്യകതയും, കേരള സർക്കാർ നൽകുന്ന മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും സംസാരിച്ചു. നവജീവൻ മലയാളി സമാജത്തിൻ്റെ പ്രവർത്തനങ്ങളെ ശശികുമാർ പ്രകീർത്തിച്ചു.

സാമൂഹിക പ്രവർത്തകനായ ശശികുമാർ നായരുടെ നിസ്വാർത്ഥ സേവനങ്ങളെ കുറിച്ച് പ്രത്യേകം പരാമർശിച്ച നവജീവൻ മലയാളി സമാജം സെക്രട്ടറി സന്തോഷ് തോമസ് തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.

സമാജം വൈസ് പ്രസിഡൻ്റ് വത്സ രാജൻ നായർ, സ്വാഗത പ്രസംഗം നടത്തി, ട്രഷറർ രഘുത്തമൻ, സന്നിഹിതനായിരുന്നു. HSC, SSC പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും കലാപരിപാടികളിലെവിജയികൾക്കുമുള്ള സമ്മാന വിതരണം ഷമീം ഖാൻ, ശശികുമാർ നായർ, വീണാ നായർ എന്നിവർ ചേർന്ന് നിർവഹിച്ചു. തുടർന്ന് സമാജം അഗംങ്ങളും കുട്ടികളും ചേർന്നവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ശ്രദ്ധേയമായി. സന്തോഷ് തോമസ് നന്ദി പ്രകടനം നടത്തി. സ്നേഹവിരുന്നോടു കുടി പരിപാടിക്ക് സമാപനം കുറിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here