ഡോൺ 3യിൽ സൽമാൻ ഖാനോ അമിതാഭ് ബച്ചനോ? ഷാരൂഖ് ഖാന്റെ ചിത്രം ഉടനെ പ്രഖ്യാപിച്ചേക്കും

0

ഡോൺ 2 പുറത്തിറങ്ങിയത് മുതൽ, ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് വൻ ഡിമാൻഡ് ഉണ്ടായിട്ടുണ്ട്, ഷാരൂഖ് ഖാൻ പ്രതിനായകനായി തിരിച്ചെത്തുന്നത് കാണാൻ ആരാധകർ ആകാംക്ഷയിലാണ്.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ഡോൺ 2 ലെ എതിരാളിയായ ജെകെ ദിവാന്റെ വേഷം ചെയ്ത അലി ഖാൻ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചോദിച്ചപ്പോൾ ഈ വർഷം പ്രഖ്യാപിച്ചേക്കുമെന്നാണ് പറഞ്ഞത്

ചിത്രത്തിലെ സർപ്രൈസ് ഘടകമായി ഷാരൂഖ് ഖാനൊപ്പം ഒറിജിനൽ ഡോൺ, അമിതാഭ് ബച്ചൻ അല്ലെങ്കിൽ ടൈഗർ സൽമാൻ ഖാൻ എന്നിവരിൽ ഒരാൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോൺ 3 ഉടനെയുണ്ടോ എന്ന ചോദ്യത്തിനാണ് “ സുന ഹായ് കി ഡോൺ 3 ആ രാഹി ഹേ കുച്ച് പ്ലാനിംഗ് ചൽ രാഹി ഹേ. ഷായാദ് സാൽ യേ ലോഗ് അനൗൺസ് കരേംഗെ ” എന്ന് അലി ഖാൻ പ്രതികരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here