ജനറൽ ടിക്കറ്റിലും സ്ലീപ്പറിൽ യാത്ര ചെയ്യാം; പുതിയ ഓഫറുമായി റെയിൽവേ

0

ട്രെയിനിൽ ദീർഘദൂര യാത്രകൾക്ക് സ്ലീപ്പർ കോച്ചുകളാണ് പൊതുവേ പരിഗണിക്കുന്നത്. എന്നാൽ ഒഴിവുകാലത്ത് തിരക്ക് വർധിക്കുമ്പോൾ സ്ലീപ്പറിൽ ടിക്കറ്റ് കിട്ടുക വലിയ കടമ്പയാണ് .അതെ സമയം അത്യാവശ്യ യാത്രകൾക്കും സ്ലീപ്പർ ക്ലാസിനു പകരം ജനറൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർ നിരവധിയാണ് .

ജനറൽ കംപാർട്മെന്റുകളിലെ അവസ്ഥ പരിതാപകരമാണ്. തിക്കിലും തിരക്കിലും പെട്ട്, നിന്നുതിരിയുവാനോ, ശ്വാസം വിടുവാനോ പോലും സാധിക്കാതെ ദുരിത യാത്രയെ പഴിക്കുന്നവരാണ് അധികവും

സ്ലീപ്പർ കോച്ചുകൾ തിരഞ്ഞെടുക്കാതെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുടെ എന്നതിൽ ക്രമാതീതമായി വർദ്ധനവ് ഉണ്ടായതോടെ സ്ലീപ്പറിൽ യാത്രക്കാർ ഗണ്യമായി കുറഞ്ഞതായി റെയിൽവേ റിപ്പോർട്ട് ചെയ്യുന്നു. ഇതാണ് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

എസിയിൽ യാത്രക്കാർ കൂടിയതുപോലെ ജനറൽ ക്ലാസിലും തിങ്ങിനിറഞ്ഞതോടെയാണ് സ്ലീപ്പർ കോച്ചുകൾ ഒഴിഞ്ഞു കിടക്കുവാൻ തുടങ്ങിയത്. അതുകൊണ്ട് ജനറൽ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് ആളൊഴിഞ്ഞ സ്ലീപ്പർ കോച്ചുകൾ പ്രയോജനപ്പെടുത്തുവാനാണ് റെയിൽവേ ശ്രമിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here