സംഗീതോത്സവവുമായി ഗോരേഗാവ് കേരളകലാസമിതി

0

മുംബൈയിലെ മലയാളി ഗായകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ലളിതഗാനമത്സരത്തിനായി വേദിയൊരുങ്ങുന്നു. ഗോരേഗാവ് കേരളകലാസമിതിയുടെ ആഭിമുഖ്യത്തിലാണ് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മത്സരം സംഘടിപ്പിക്കുന്നത്.

നാല് ഗ്രൂപ്പുകളിലായിട്ടായിരിക്കും മത്സരാർത്ഥികളെ നിശ്ചയിക്കുന്നത്. 10 മുതൽ 20 വയസ്സുവരെ , 21 മുതൽ 35 വയസ്സുവരെ , 36 മുതൽ 59 വയസ്സുവരെ, കൂടാതെ അറുപത് കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും പങ്കെടുക്കാം.

ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നിശ്ചയിച്ചിട്ടുണ്ട് .സമ്മാനാർഹർക്ക് ക്യാഷ് പ്രൈസ് കൂടാതെ പ്രശസ്തി പത്രവും നൽകുന്നതായിരിക്കും.

വിജയികളെ കലാസമിതി മെയ് മാസത്തിൽ സംഘടിപ്പിക്കുന്ന മെഗാ ഷോയിൽ പങ്കെടുപ്പിക്കുമെന്ന് ഭരണസമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9833721527 / 9821126706 / 9820117560 നമ്പറിൽ ബന്ധപ്പെടുക .

LEAVE A REPLY

Please enter your comment!
Please enter your name here