ബോളിവുഡ് താരം ഷാരൂഖ് ഖാൻ ലോകത്തിലെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ നടനായി വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അടുത്തിടെ പുറത്തുവിട്ട പട്ടികയിൽ വെളിപ്പെടുത്തുന്നു. 770 മില്യൺ ഡോളർ ആസ്തിയുള്ള നടനായാണ് ഷാരൂഖ് ഖാനെ ലിസ്റ്റ് ചെയ്തിരിക്കുന്നത് . ഷാരൂഖ് ഖാൻ മാത്രമാണ് പട്ടികയിലെ ഏക ഇന്ത്യക്കാരൻ. നാല് വർഷം സിനിമകളിൽ നിന്ന് വിട്ടു നിന്നിട്ടും നടന്റെ ആസ്തിയെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഷാരൂഖ് ഖാൻ ഒരിടവേളക്ക് ശേഷം പഠാനിലൂടെ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുകയാണ്, . ഷാരൂഖിന് അഭിനയത്തിന് പുറമെ ഒരു സ്‌പോർട്‌സ് ബിസിനസ്സും അദ്ദേഹത്തിന്റെ VFX കമ്പനിയും മറ്റ് നിരവധി ബിസിനസ്സ് സംരംഭങ്ങളും ഉണ്ട്.
1 ബില്യൺ ഡോളറുമായി സീൻഫെൽഡ് താരം ജെറി സീൻഫെൽഡും ടൈലർ പെറിയുമാണ് പട്ടികയിൽ മുന്നിൽ. 800 മില്യൺ ഡോളറുമായി ഡ്വെയ്ൻ ജോൺസൺ തൊട്ടു പിന്നിലുണ്ട്.
ടോപ്പ് ഗൺ താരം ടോം ക്രൂയിസ് 620 മില്യൺ ഡോളറുമായി പട്ടികയിൽ കിംഗ് ഖാന് പുറകിലാണ്. ഈ പട്ടികയിൽ ഷാരൂഖ് ഖാൻ ഒഴികെയുള്ള ഒരേയൊരു നോൺ-അമേരിക്കൻ, $520 മില്യൺ ഉള്ള ജാക്കി ചാൻ മാത്രമാണ്. ജോർജ്ജ് ക്ലൂണിയും റോബർട്ട് ഡി നിരോയും 500 മില്യൺ ഡോളറുമായി പട്ടികയിൽ ഇടം നേടുന്നു
- ‘മലൈക്കോട്ടൈ വാലിബൻ’: റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
- മോഹൻലാൽ ചിത്രം നേരിന്റെ ചിത്രീകരണം തുടങ്ങി
- മുംബൈയിലും തരംഗമായി രജനികാന്ത് ചിത്രം ജയിലർ
- ക്രൈം ത്രില്ലർ ഗോഡ് ഫാദറിൽ മമ്മൂട്ടിയും മോഹൻലാലും ഫഹദും!!
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി