നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് സൈറ്റിൽ നടന്നുകൊണ്ടിരിക്കുന്ന ജോലിക്കിടെയുണ്ടായ ഉയർന്ന തീവ്രതയിലുള്ള സ്‌ഫോടനങ്ങൾ ഭൂകമ്പത്തിന് സമാനമായ ഭൂചലനത്തിനും കെട്ടിടങ്ങളിൽ വൻ വിള്ളലുകൾക്കും കാരണമാകുന്നുവെന്ന് സമീപവാസുകളുടെ പരാതികൾ.
സിബിഡി-ബേലാപൂരിലെ ക്രീക്ക് സൈഡിലും മറ്റ് പ്രദേശങ്ങളിലും താമസിക്കുന്നവരാണ് പരാതികൾ ഉയർത്തിയിരിക്കുന്നത്. പരിഭ്രാന്തരായ നിരവധി പേരാണ് സഹായം തേടി വിളിച്ചു കൊണ്ടിരിക്കുന്നതെന്ന് നാറ്റ്കണക്റ്റ് ഫൗണ്ടേഷൻ അറിയിച്ചു. സ്ഫോടനങ്ങളുടെ തീവ്രത കുറയ്ക്കുന്നതിന് ഉന്നതതല ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് എസ്ഒഎസ് അയച്ചു.
സൈറ്റിന്റെ വടക്കുഭാഗത്തുള്ള ക്രീക്കിന് കുറുകെ മൈലുകൾക്കപ്പുറത്തേക്കാണ് സ്ഫോടനത്തിന്റെ ആഘാതം അനുഭവപ്പെടുന്നത്. ഇത് കെട്ടിടങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കുകയും ജീവന് ഭീഷണിയാകുകയും ചെയ്യുന്നുവെന്നാണ് നാറ്റ്കണക്റ്റ് ഡയറക്ടർ ബിഎൻ കുമാർ പറയുന്നത്
“സിബിഡി ബേലാപൂർ ഭാഗത്ത് നല്ല ജനസാന്ദ്രതയുണ്ടെന്നും നിരവധി മുതിർന്ന പൗരന്മാരും രോഗികളും കുട്ടികളും കെട്ടിടങ്ങളിൽ താമസിക്കുന്നുണ്ടെന്നും പദ്ധതി വക്താക്കൾ മനസ്സിലാക്കണമെന്നും കുമാർ ചൂണ്ടിക്കാട്ടി.
തുടക്കത്തിൽ, സ്ഫോടനങ്ങൾ ഒരു പരിധിവരെ സഹിക്കാവുന്നതായിരുന്നു, എന്നാൽ ഇപ്പോൾ തീവ്രത മാത്രമല്ല, ആവർത്തന സമയവും കൂടിയതോടെ സ്ഫോടനത്തിൽ ഞങ്ങളുടെ ജനലുകളും ഫർണിച്ചറുകളും ഇളകിമറിഞ്ഞുവെന്നാണ് സമീപവാസികൾ പറയുന്നത്.
- മഹാനഗരിയുടെ ഹൃദയത്തുടിപ്പുകളുമായി ലാൽ താംബെ
- കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി നാരായണീയ പാരായണ മത്സരം സംഘടിപ്പിച്ചു.
- എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സഹായങ്ങൾ എത്തിച്ച് കെയർ ഫോർ മുംബൈ
- സിവിൽ 20 പ്രാരംഭ സമ്മേളനം സമാപിച്ചു; ഭാവിയിലെ ലോകം കൂട്ടായ്മയുടേതായിരിക്കുമെന്ന് മാതാ അമൃതാനന്ദമയി
- മുംബൈ-പൂനെ യാത്രക്കാർക്ക് ഇനി പറന്നിറങ്ങാം