ഭാണ്ഡൂപ് ശാഖ SNDP വനിതാ സംഘത്തിന് പുതിയ ഭാരവാഹികൾ

0

ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഭാണ്ഡൂപ് ശാഖയുടെ പുതുതായി രൂപീകരിച്ച 5157 നമ്പർ വനിതാസംഘം യൂണിറ്റിന്റെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ശാഖായോഗം ഓഫീസിൽ വെച്ച് നടന്നു. ഞായറാഴ്ച്ച,22 ജനുവരി 2023 ന് വനിതാസംഘം അഡോക്ക് കമ്മിറ്റി ചെയർപേഴ്സൺ സുജാത താമരാക്ഷന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. പുതിയ ഭാരവാഹികളായി സുജാത താമരാക്ഷൻ (പ്രസിഡന്റ്.),ദീപ സുഭാഷ് (വൈസ് പ്രസിഡന്റ്),സലീന ജയകുമാർ (സെക്രട്ടറി),രാധ തുളസീധരൻ (ഖജാൻജി),കൂടാതെ സന്ധ്യ കുമാർ,ഷീജ സഞ്ജയ്,രജനി ജനാർദ്ദനൻ,പ്രീത വിജയൻ,മല്ലിക കൃഷ്ണൻ എന്നിവരെ യുണിറ്റ് കമ്മിറ്റി അംഗങ്ങളായും,മിഥുന അജിത്,ഗീത ദേവദാസ്,സീമ വിനോദ് എന്നിവർ യൂണിയൻ പ്രതിനിധികളായും ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.

പൊതുയോഗത്തിൽ യൂണിയൻ വനിതാസംഘം സെക്രട്ടറി സുമ ജയദാസ്,യൂണിയൻ കമ്മിറ്റി അംഗം ബേബി പുരുഷോത്തമൻ,യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, ശാഖായോഗം പ്രസിഡന്റ് ടി.അജിത് കുമാർ, വൈസ് പ്രസിഡന്റ് കെ.വി.രാജൻ, സെക്രട്ടറി എസ്.ബാബുക്കുട്ടൻ, യൂണിയൻ കമ്മിറ്റി അംഗം ടി.കെ.സുരേന്ദ്രൻ,മുൻ യൂണിയൻ സെക്രട്ടറി ടി.കെ.വാസു തുടങ്ങിയവർ സംബന്ധിച്ചു.പുതിയ ഭരണ സമിതിയുടെ കാലാവധി മൂന്ന് വർഷത്തേക്കാണ്.

Photo: Sujatha Thamarakshan (President), Deepa Subhash (Vice President, Saleena Jayakumar (Secratary), Radha Thulaseedharan (Treasurer)

LEAVE A REPLY

Please enter your comment!
Please enter your name here