ശശി . ദേ, നാളെ റിപ്പബ്ലിക് ദിനമാണ് , ഞാൻ ഭയങ്കര ബിസിയായിരിക്കും
സുഹാസിനി.. അതെന്താ നിങ്ങടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പരേഡും പതാക ഉയർത്തലുമുണ്ടോ ?
ശശി.. എടീ, അതല്ല.. പല സ്ഥലത്തും ദേശീയ പതാക ഉയർത്താൻ എന്നെ വിളിച്ചിട്ടുണ്ട്.
സുഹാസിനി .. അത് ആളുകൾ മനഃപൂർവ്വം ചെയ്തതാ .
ശശി… അതെന്താ ?
സുഹാസിനി.. ആ സമയത്തെങ്കിലും നിങ്ങൾ മോബൈൽ കൈയിന്ന് വക്കുവല്ലോ, അതിന് വേണ്ടി.
ശശി.. നിനക്കെന്തറിയാം, എഴുത്തുകാരനോടുള്ള ബഹുമാനം കൊണ്ട് വിളിക്കുന്നതാണ് ആളുകൾ .
സുഹാസിനി .. അതല്ല, എനിക്കൊരു സംശയം 1947 ൽ ഇന്ത്യ സ്വതന്ത്രമായിട്ട് റിപ്പബ്ലിക്കാവാൻ ഇത്ര സമയമെടുത്തതെന്താ ?
ശശി.. എടീ അതു കൊണ്ടല്ലേ നമുക്ക് രണ്ട് ലീവ് കിട്ടിയത്. ആഗസ്റ്റ് 15 ഉം ജനുവരി 26 ഉം
സുഹാസിനി.. സ്വാതന്ത്ര്യത്തിനും റിപ്പബ്ലിക്കിനും ലീവില്ലാത്ത ഓഫീസിലായിപ്പോയി എന്റെ ജോലി.
ശശി.. അതേത് ?
സുഹാസിനി.. അടുക്കള, അല്ല പിന്നെ !!

Mob. 86910 34228