സാമൂഹിക പ്രവർത്തകൻ ശിവൻ മഞ്ചറമ്പത്ത് അന്തരിച്ചു.

0

തൃശൂര്‍ ജില്ലയിലെ നാട്ടികയിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനായ ശിവൻ മഞ്ചറമ്പത്ത് വിട പറഞ്ഞു . 70 വയസ്സായിരുന്നു.

പരേതനായ മഞ്ചറമ്പത്ത് അയ്യപ്പന്‍റെയും കല്ല്യാണിയുടേയും സീമന്ത പുത്രനും മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്തിന്‍റെ മൂത്ത സഹോദരനും ആണ്. ഇന്ന് രാവിലെ 6 മണിയോടെ എലൈറ്റ് ആശൂപത്രിയില്‍ വെച്ച് മരണം സംഭവിച്ചു.

കേരള യുക്തിവാദി സംഘത്തിന്‍റെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന തല പ്രവർത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാട്ടിലെ സാമൂഹ്യ-സാംസ്ക്കാരിക മേഖലയിൽ ചിരപ്രതിഷ്ഠ നേടിയ പ്രദേശ് യുവജന കലാസമിതിയുടേയും മഹിളാസമാജത്തിന്‍റെയും അംഗൻവാടിയുടേയും പ്രധാന സംഘാടകനായിരുന്നു. നാട്ടിക സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ശിവൻ മഞ്ചറമ്പത്ത് ഒരു വര്‍ഷത്തോളമായി പക്ഷപാത ബാധിതനായി കിടപ്പിലായിരുന്നു. ഭാര്യ ചന്ദ്രമതി, മക്കള്‍ ലാവണ്യ സുധീര്‍ (ദുബൈ) ഹരിത പ്രകാശ് (തളിക്കുളം) മകന്‍ സംഗീത് (അബൂദാബി) സഹോദരങ്ങള്‍ രാമചന്ദ്രന്‍ (മുംബൈ) ശ്രീനിവാസന്‍ (നാട്ടിക) സഹോദരിമാര്‍ ലളിത സുബ്രമണ്യന്‍ (ചാവക്കാട്) പ്രേമലത സുരേന്ദ്രന്‍ (പെരിഞ്ഞനം).

LEAVE A REPLY

Please enter your comment!
Please enter your name here