ട്രെയിൻ യാത്ര പ്രശ്നപരിഹാരത്തിന് പിന്തുണയുമായി ഹാർബർ-നവി മുംബൈ മേഖല യാത്രസമ്മേളനം

0

ഹാർബർ – നവിമുംബൈ മേഖലയിലെ മലയാളി സംഘടനകളുടേയും സഹകരണത്തോടെ ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ നവിമുംബൈ സീവുഡ്സ് പ്രൈം കോർണർ മീറ്റിങ്ങ് ഹാളിൽ കൂടിയ യാത്ര കൺവെൻഷനിൽ CST മുതൽ പനവേൽ വരെയുള്ള വിവിധ മലയാളി സംഘടന നേതാക്കൾ പങ്കെടുത്തു.

ചെമ്പൂർ മലയാളി സമാജം പ്രസിഡന്റ് കെ.വി പ്രഭാകരൻ അധ്യക്ഷനായിരുന്ന യാത്ര സമ്മേളനത്തിന് കോർഡിനേറ്റർ സി എച്ച് ഗോപാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ഫെയ്മ വർക്കിങ്ങ് പ്രസിഡന്റ് കെ.എം മോഹൻ യോഗം ഉൽഘാടനം ചെയ്തു.

ഫെയ്മ ജനറൽ സെക്രട്ടറി പി പി അശോകൻ , അനിൽ നായർ , രഘുനാഥൻ നായർ , സാമൂവൽ ജോർജ്ജ്, എസ്സ്. അബ്രഹാം, എച്ച്.രാമചന്ദ്രൻ, ബോബി സുലക്ഷണ,ഭാസി വാരിയത്ത്,സതീന്ദ്രൻ എസ് നായർ , പ്രകാശൻ പിപി ,ബി.രാധകൃഷ്ണൻ നായർ , അരവിന്ദാക്ഷൻ നായ , ഈ.വി പ്രദീപ് ,രാജൻ വാഴപ്പിള്ളി, ഫെയ്മ സെക്രട്ടറി അനു.ബി നായർ ,കെ.വൈ.സുധീർ മഹാരാഷ്ട്രാ യാത്ര സഹായവേദി ജനറൽ കൺവീനർ മുതലായവർ റെയിൽ യാത്ര വിഷയങ്ങൾ സംസാരിച്ചു.

മുംബൈ മലയാളികളുടെ യാത്ര വിഷയങ്ങൾ പരിഹരിക്കാൻ ഒത്തൊരുമയോടെ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ച് മേഖലയിലുള്ള എല്ലാ സംഘടനകളുടേയും നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി ക്രോഡീകരിച്ച് നിവേദനം നൽകണമെന്ന് തീരുമാനിച്ചു.

ഹാർബർ-നവി മുംബൈ മേഖല യാത്ര സഹായ വേദി എന്ന കമ്മറ്റി രൂപീകരിക്കുകയും ചെയർമാൻ സി എച്ച് ഗോപാലകൃഷ്ണൻ , കൺവീനർ രഘുനാഥൻ നായർ, ജോ. കൺവീനർ അനിൽ നായർ , കമ്മറ്റി അംഗങ്ങളായി 21 പേരുടെ കമ്മറ്റിയെ തെരഞ്ഞെടുത്തു. ഹാർബർ-നവിമുംബൈ മേഖലയിലെ എല്ലാ മേഖലയിലും പ്രാതിനിധ്യത്തിനായി ഓരോ സംഘടനകളിൽ നിന്ന് ഒരാൾ എന്ന നിലയിൽ കമ്മറ്റിയിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു.

ഫെയ്മ മുംബൈ സോണൽ സെക്രട്ടറി ശിവപ്രസാദ് നായർ യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here