ബാബ ഭാസ്കർ വൃദ്ധസദനത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ച് താരാപ്പൂർ മലയാളി സമാജം

0

താരാപ്പൂർ മലയാളി സമാജം വിരാറിനടുത്തുള്ള ബാബ ഭാസ്കർ വൃദ്ധസദനത്തിലെ 62 അന്തേവാസികൾക്കൊപ്പം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മലയാളി സമാജം ശേഖരിച്ച 1000 കിലോ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും വൃദ്ധാശ്രമത്തിന് കൈമാറി.

ഉച്ചഭക്ഷണം സമാജം പ്രവർത്തകർ പ്രത്യേകം തയ്യാറിക്കിയിരുന്നു. മലയാളം മിഷൻ പഠിതാക്കളും എൺപതോളം സമാജം പ്രവർത്തകരും പങ്കെടുത്തു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here