സംഗീത നിശ മൂന്നാം കുടുംബ സംഗമം വൈവിധ്യമാർന്ന കലാപരിപാടികളോടെ ആഘോഷിച്ചു

0

സംഗീത നിശ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ മൂന്നാം കുടുംബ സംഗമം വിവിധ കലാപരിപാടികളോടെ കല്യാൺ കെ.സി ഗാന്ധി ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയും മുംബൈയിലെ പല കോണുകളിൽ നിന്നും സംഗീതാസ്വാദകർ ഒത്തുചേർന്ന ചടങ്ങിൽ സിനിമ നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായിരുന്നു. പാട്ടും കവിതയുമായി ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച കലാവിരുന്ന് രാത്രി 10 മണി വരെ നീണ്ടുനിന്നു.

വൈകുന്നേരം 7.30 ന് സന്തോഷ് കീഴാറ്റൂർ സംവിധാനം ചെയ്ത് അഭിനയിച്ച “പെൺ നടൻ” എന്ന സാമൂഹ്യ നാടകവും ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു.

മധു നമ്പ്യാർ (സംഗീത സപര്യയ്ക്ക് ആദരവ്), രാധാകൃഷ്ണൻ സി (ഗുരു-പാട്ടറിയാൻ), പ്രീതി ചന്ദ്രൻ (കോ. ഓർഡിനേറ്റർ – ആഴ്ച്ചപ്പാങ്ങ് ), വിപിൻ നായർ (കോ. ഓർഡിനേറ്റർ – ചോദ്യോത്തരവേള), ശ്രീദേവി മുരളീധരൻ (രാമായണ പാരായണം), കാഞ്ചന വിശ്വനാഥൻ (രാമായണ പാരായണം), വേണുഗോപാൽ ഡി (ജഡ്ജ് – ചോദ്യോത്തരവേള), വിജയൻ എം. നായർ (ജഡ്ജ് – ചോദ്യോത്തരവേള), കരുണാകരൻ നായർ (ജഡ്ജ് – ഗാനങ്ങൾ), അജോയ് നാട്ടിക, (ജഡ്ജ് – ഗാനങ്ങൾ), സിനി രഘുനാഥ് (ജഡ്ജ് – ഗാനങ്ങൾ), ബാബുരാജ് തൃശ്ശൂർ (സജീവ സാന്നിധ്യം), ജിജി വിജയൻ (സജീവ സാന്നിധ്യം), അരവിന്ദൻ കെ (സജീവ സാന്നിധ്യം), സുധാകരൻ കെ. പി (സജീവ സാന്നിധ്യം), ശ്യാം മേനോൻ (സജീവ സാന്നിധ്യം), ഷൈലജ ഗംഗാധരൻ (മികച്ച എഴുത്ത്), രഘുനാഥൻ നമ്പ്യാർ & ഫാമിലി (സജീവ കുടുംബം), ചോദ്യോത്തരവേള / പാട്ട്‌ മത്സര വിജയികൾ – ഉജ്വൽ ശ്രീധരൻ, ഇന്ദു നന്ദകുമാർ, പ്രീതി ചന്ദ്രൻ, പ്രസാദ് ആചാരി, അഷിത ശ്രീധരൻ, രഘുനാഥൻ നമ്പ്യാർ, പത്മജ രഘുനാഥൻ. ലത രഘുനാഥ്, സന്തോഷ് തോമസ് എന്നിവർ സംഗീത നിശയുടെ ഈ വർഷത്തെ ആദരവ് ഏറ്റുവാങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here